മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് വിഷം അകത്തുചെന്ന് അവശനിലയില്‍

സജീര്‍ എന്ന ഫക്രുദ്ദീന്‍
പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 10ഓടെയാണ് അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡില്‍ സജീര്‍ എന്ന ഫക്രുദീനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഒപ്പംതന്നെ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പോലിസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ തെരച്ചിലാണ് മഹേഷിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നാണ് അന്വേഷണം തുടങ്ങിയതായും പോലിസ് പറഞ്ഞു.
Friend of the youth, killed in Mannarkkad was poisoned
RELATED STORIES
നബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMT