Sub Lead

ഫ്രഷ് കട്ട് അടച്ചുപൂട്ടുന്നത് വരെ സമരം തുടരും: സമരസമിതി

ഫ്രഷ് കട്ട് അടച്ചുപൂട്ടുന്നത് വരെ സമരം തുടരും: സമരസമിതി
X

കോഴിക്കോട്: താമരശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം. പ്ലാന്റിന് മുന്നില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. കേന്ദ്രം അടച്ചുപൂട്ടും വരെ സമരം ചെയ്യാനാണ് തീരുമാനം. അതേസമയം, ഇന്നുമുതല്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്രത്തിന് ജില്ലാഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. പക്ഷേ, അറ്റകുറ്റപണികള്‍ നടത്തിയ ശേഷമായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക.

മലിനീകരണ നിയന്ത്രണബോര്‍ഡിന്റേയും ശുചിത്വ മിഷന്റേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട് തുറക്കാമെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണില്‍നിന്നു 20 ടണ്ണായി കുറക്കാന്‍ പ്ലാന്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പോലീസിന്റെ ഉറപ്പ് നല്‍കി.

Next Story

RELATED STORIES

Share it