- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി അറസ്റ്റില്‍
മുന്‍കൂര്‍ ജാമ്യത്തിനായി മണികണ്ഠന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. ഇതെത്തുടര്‍ന്ന് മണികണ്ഠന്‍ ഒളിവില്‍ പോയി. മധുരയിലും രാമനാഥപുരത്തും അദ്ദേഹത്തെ അന്വേഷിച്ച പ്രത്യേക സംഘം ഒടുവില്‍ ബംഗളൂരുവിലെ ഒളിത്താവളത്തില്‍നിന്ന് പിടികൂടുകയായിരുന്നു.

ബംഗളൂരു: വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി എം മണികണ്ഠന്‍ അറസ്റ്റിലായി. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസിന്റെ പ്രത്യേകസംഘം അറസ്റ്റുചെയ്തത്. മൂന്നുവര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന മലേസ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യത്തിനായി മണികണ്ഠന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. ഇതെത്തുടര്‍ന്ന് മണികണ്ഠന്‍ ഒളിവില്‍ പോയി. മധുരയിലും രാമനാഥപുരത്തും അദ്ദേഹത്തെ അന്വേഷിച്ച പ്രത്യേക സംഘം ഒടുവില്‍ ബംഗളൂരുവിലെ ഒളിത്താവളത്തില്‍നിന്ന് പിടികൂടുകയായിരുന്നു.
നിയമനടപടികള്‍ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുവരും. രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പോലിസ് വാദം ശരിവച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് മൂന്നുവര്‍ഷം കൂടെത്താമസിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് മലേസ്യന്‍ യുവതി നല്‍കിയ പരാതി. വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പോലിസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. നിരവധി തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേസ്യന്‍ പൗരത്വമുള്ള നടിയാണ് പരാതിക്കാരി.
വിവാഹം കഴിക്കാമെന്ന ഉറപ്പിന്‍മേല്‍ ഒരുമിച്ചുതാമസിച്ചുവരികയായിരുന്നെന്ന് യുവതി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ പുറം ലോകമറിഞ്ഞാല്‍ മന്ത്രിപദവിക്കു ഭീഷണിയാണെന്നു ധരിപ്പിച്ച്, സമ്മതമില്ലാതെ ചെന്നൈ ഗോപാലപുരത്തെ ക്ലിനിക്കലെത്തിച്ച് അലസിപ്പിച്ചതായും പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുമ്പ് അഡയാര്‍ ഓള്‍വുമണ്‍ പോലിസാണ് കേസെടുത്തത്. പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി എട്ടുകുറ്റങ്ങളാണ് മുന്‍മന്ത്രിക്കെതിരേ ചുമത്തിയത്. മലേസ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മണികണ്ഠനും തമ്മില്‍ 2017ല്‍ പരിചയപ്പെടുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















