അഫ്ഗാനിസ്താനില്‍ വനിതാ മാധ്യമപ്രവര്‍ത്തക വെടിയേറ്റു മരിച്ചു
സാമൂഹിക മാധ്യമങ്ങളിലൂടെ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി കാംപയിന്‍ നടത്തിയിരുന്നു

കാബൂള്‍: അഫ്ഗാനിസ്താനില്‍ വനിതാ മാധ്യമ പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. വിവിധ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകയും പാര്‍ലമെന്റിലെ സാംസ്‌കാരിക ഉപദേഷ്ടാവുമായ മിന മംഗള്‍ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 7.30ഓടെ കാബൂളിന്റെ കിഴക്കന്‍ മേഖലയിലായിരുന്നു സംഭവം. കാബൂളിലെ കാര്‍ത്തേ ന്യൂ മാര്‍ക്കറ്റിനു സമീപം കാര്‍ കാത്തിരിക്കുകയായിരുന്ന മിന മംഗളിനു നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സമീപത്തെ വ്യാപാരി പറഞ്ഞു. മംഗലിന്റെ നെഞ്ചിനാണ് വെടിയേറ്റതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. മിന മംഗള്‍ വെടിയേറ്റ് മുഖം രക്തത്താല്‍ കുളിച്ച് തെരുവില്‍ കിടക്കുന്ന ചിത്രം അരിയാന ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്താ അവതാരകയായ മിന മംഗള്‍ അഫ്ഗാന്‍ പാര്‍ലമെന്റിലെ സാംസ്‌കാരിക കമ്മീഷനില്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അരിയാന ടിവി, ടോളോ പാസ്‌ടോ, ഷംഷാദ് ടിവി തുടങ്ങിയവയില്‍ ജോലി ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി കാംപയിന്‍ നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ മംഗളിനെതിരേ ഭീഷണിയുണ്ടായിരുന്നതായും പരാതിയുണ്ട്. 2017ല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം ചെയ്‌തെന്ന് വെളിപ്പെടുത്തിയ മിന മംഗല്‍ ഈയിടെ വിവാഹമോചനം തേടിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം തുടങ്ങിയതായി പോലിസ് അറിയിച്ചു.
woman journalist mina mangal shot dead in afganisthan
RELATED STORIES
ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT