Sub Lead

ഒരു കോടി തിരിച്ചടയ്ക്കാന്‍ നോട്ടിസ്; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

. തേലപ്പള്ളി സ്വദേശി ടി എം മുകുന്ദന്‍ (59) ആണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്ന് ഇയാള്‍ വായ്പയെടുത്ത 80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കഴിഞ്ഞദിവസം ഒരു കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് മുകുന്ദന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു.

ഒരു കോടി തിരിച്ചടയ്ക്കാന്‍ നോട്ടിസ്; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു
X

തൃശൂര്‍: 100 കോടിയുടെ വായ്പാത്തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ജീവനൊടുക്കി. തേലപ്പള്ളി സ്വദേശി ടി എം മുകുന്ദന്‍ (59) ആണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്ന് ഇയാള്‍ വായ്പയെടുത്ത 80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കഴിഞ്ഞദിവസം ഒരു കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് മുകുന്ദന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

സിപിഎം നിയന്ത്രണത്തിലുള്ള തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറു കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. 46 പേരുടെ വായ്പാ തുക പോയത് ഒരാളുടെ അക്കൗണ്ടിലാണെന്ന് കണ്ടെത്തി.

തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നിയന്ത്രണത്തിലുള്ള 13 അംഗ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കരുവന്നൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ ജീവനക്കാരായ ആറു പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരുന്നു.

സാമ്പത്തിക കുറ്റകൃത്യം രണ്ട് കോടിയ്ക്ക് മുകളിലാണെങ്കില്‍ അത് സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Next Story

RELATED STORIES

Share it