- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂസിലന്റ് മുന്‍ പ്രധാനമന്ത്രി മൈക്ക് മുറെ അന്തരിച്ചു

വെല്ലിങ്ടണ്‍: ന്യൂസിലന്റ് മുന്‍ പ്രധാനമന്ത്രിയും മൈക്ക് മുറെ അന്തരിച്ചു ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ) മേധാവിയുമായിരുന്ന മൈക്ക് മൂറെ അന്തരിച്ചു. 71 വയസ്സായിരുന്നു. 1999 മുതല്‍ 2002 വരെ ലോക വ്യാപാര സംഘടനയുടെ ഡയറക്ടര്‍ ജനറലായിരുന്ന ഇദ്ദേഹം ആഗോളതലത്തിലെ വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2001ല്‍ ദോഹ ഡവലപ്‌മെന്റ് റൗണ്ട് ആരംഭിച്ചിരുന്നു. 2010 മുതല്‍ 2015 വരെ വാഷിങ്ടണിലെ ന്യൂസിലന്റ് അംബാസിഡറായിരുന്നു. 1990 ഒക്ടോബറിലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് 59 ദിവസം ന്യൂസിലാന്റിലെ പ്രധാനമന്ത്രിയായിരുന്നു മുറെ, ലേബര്‍ പാര്‍ട്ടിയുടെ പരാജയത്തെ തുടര്‍ന്ന് മൂന്നുവര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ മൂന്നുതവണ അര്‍ബുദത്തെ അതിജീവിച്ച അദ്ദേഹം, 2015 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ക്ഷീണിതനായത്. ഓക് ലാന്റിലെ വസതിയില്‍ വച്ചാണ് മരണപ്പെട്ടതെന്ന് മൂറെയുടെ ഭാര്യ വൈവോണ്‍ മൂറെ പറഞ്ഞു. തന്റെ 23ാം വയസ്സില്‍ 1972ലാണ് മൂറെ ആദ്യമായി ന്യൂസിലന്റ് പാര്‍ലിമെന്റംഗമായത്. 1984 മുതല്‍ 1990 വരെ ലേബര്‍ പാര്‍ട്ടിയുടെ ഭരണകാലത്ത് വ്യാപാര മന്ത്രിയായിരുന്നു. സ്തുത്യര്‍ഹ സേവനം പരിഗണിച്ചാണ് 2010ല്‍ വാഷിങ്ടണിലെ അംബാസിഡറാക്കിയത്. 1999ല്‍ ന്യൂസിലന്റിലെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചു. കൊമേഴ്‌സ്, എക്കണോമിക്‌സ്, നിയമം എന്നീ വിഷയങ്ങളില്‍ അഞ്ചോളം ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















