Sub Lead

മുന്‍ മന്ത്രി വി ജെ തങ്കപ്പന്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1987 മുതല്‍ 1991 വരെ ഇകെ നയനാര്‍ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്നു. പ്രോ ടേം സ്പീക്കര്‍, നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മുന്‍ മന്ത്രി വി ജെ തങ്കപ്പന്‍ അന്തരിച്ചു
X

തിരുവനന്തപുരം: മുന്‍മന്ത്രിയും സിപിഎം നേതാവുമായ വി ജെ തങ്കപ്പന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1987 മുതല്‍ 1991 വരെ ഇകെ നയനാര്‍ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്നു. പ്രോ ടേം സ്പീക്കര്‍, നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ അരളുമൂട്ടില്‍ ജോണ്‍സന്റെ മകനായാണ് ജനനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്നും ബിരുദം പൂര്‍ത്തിയാക്കിയ വിജെ തങ്കപ്പന്‍, രണ്ടുവര്‍ഷം കെഎസ്ആര്‍ടിസിയില്‍ ക്ലര്‍ക്കായി ജോലിചെയ്തു.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനായി. 1983 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തി. കെ കരുണാകരന്റെ മണ്ഡലം പിടിച്ചെടുത്താണ് വി ജെ ചരിത്രവിജയം നേടിയത്. 1982 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ കരുണാകരന്‍ നേമം നിയമസഭാമണ്ഡലത്തോടൊപ്പം മാള നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ച് വിജയിച്ചു. മാള മണ്ഡലം നിലനിര്‍ത്തിയ കരുണാകരന്‍ നേമം മണ്ഡലത്തില്‍നിന്ന് രാജിവച്ചു. ഇതെത്തുടര്‍ന്നാണ് 1983 ല്‍ നേമം ഉപതിരഞ്ഞെടുപ്പ് നടന്നത്. പിന്നീട് 1987 ലും 1991 ലും നേമം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച വിജെ തങ്കപ്പന്‍, 2006 ല്‍ നെയ്യാറ്റിന്‍കരയില്‍നിന്ന് വീണ്ടും നിയമസഭയിലെത്തി.

Next Story

RELATED STORIES

Share it