Sub Lead

കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയര്‍ യു ടി രാജന്‍ അന്തരിച്ചു

കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയര്‍ യു ടി രാജന്‍ അന്തരിച്ചു
X

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയര്‍ എരഞ്ഞിപ്പാലം ചൈത്രം വീട്ടില്‍ യു ടി രാജന്‍(70) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മരണം. രാഷ്ട്രീയനേതാവ്, അഭിഭാഷകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ്(എസ്) പാര്‍ട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്. കെഎസ് യു വിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ രാജന്‍ കോഴിക്കോട് ഗവ. ലോ കോളജില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ഭാരവാഹിയായിരുന്നു. 1991ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ലോക പരിസ്ഥിതിസമ്മേളനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനെ പ്രതിനിധീകരിച്ചു. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന്‍ 2019ല്‍ ബിജെപിയില്‍ ചേര്‍ന്നു.

സ്വാതന്ത്ര്യസമരസേനാനി യു ടി അപ്പുവൈദ്യര്‍-ചിരുതക്കുട്ടി ദമ്പതികളുടെ ം മകനാണ്.ഭാര്യ: പി പി സുശീല(അഡ്വക്കറ്റ് നോട്ടറി, കോഴിക്കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുന്‍ അംഗം). മക്കള്‍: രുക്മരാജ്(ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്, കണ്ണൂര്‍), ഡോ. ആത്മ എസ് രാജ് (ബദര്‍ അല്‍സമ ആശുപത്രി, മസ്‌കത്ത്), പരേതനായ യു ടി തിഥിന്‍രാജ്. മരുമക്കള്‍: രാമു രമേശ് ചന്ദ്രഭാനു (സബ് ജഡ്ജ്, തലശ്ശേരി), ജയശങ്കര്‍(അഭിഭാഷകന്‍, ഹൈക്കോടതി).

Former mayor of Kozhikode Corporation UT Rajan passes away

Next Story

RELATED STORIES

Share it