Sub Lead

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം തട്ടിയെടുത്ത കേസില്‍ മുന്‍ ഐഎന്‍ടിയുസി നേതാവ് പിടിയില്‍

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം തട്ടിയെടുത്ത കേസില്‍ മുന്‍ ഐഎന്‍ടിയുസി നേതാവ് പിടിയില്‍
X

കോട്ടയം: ഇറ്റലിയില്‍ ജോലിവാഗ്ദാനം ചെയ്ത് രണ്ടുകോടി രൂപയോളം തട്ടിയെടുത്ത കേസില്‍ മുന്‍ ഐഎന്‍ടിയുസി നേതാവ് പിടിയില്‍. കോട്ടയം വള്ളിച്ചിറയില്‍ പിസി തോമസിനെയാണ് അറസ്റ്റ് ചെയ്തത്. ഇറ്റലിയില്‍ നഴ്‌സ് ആയി ജോലി വാങ്ങി നല്‍കാം എന്നു പറഞ്ഞാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചത്. പാലായിലെ ഐഎന്‍ടിയുസി നേതാവായിരുന്നു ഇയാള്‍. ഈ ബന്ധം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നും നിരവധി പേരില്‍ നിന്നായി രണ്ടു കോടിയോളം രൂപ പിസി തോമസ് തട്ടിയെടുത്തിരുന്നു. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പാലാ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ പ്രതി ഒളിവില്‍ പോയി. തോമസ് മൈസൂരില്‍ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പാലാ പോലിസ് എസ് ഐ അഭിലാഷ് എം ഡി യുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം മൈസൂരില്‍ പ്രതി താമസിക്കുന്ന ലോഡ്ജില്‍ എത്തിയെങ്കിലും അതേ സമയത്തു തന്നെ

സമാന കേസില്‍ ഇടുക്കി മുരിക്കാശ്ശേരി പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കാളിയാര്‍, കഞ്ഞിക്കുഴി, കുമളി, കാഞ്ഞാര്‍, കളമശ്ശേരി, കടുത്തുരുത്തി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Next Story

RELATED STORIES

Share it