ഹിമാചല്‍ പ്രദേശ് മുന്‍ മന്ത്രി സുജന്‍ സിങ് പത്താനിയ അന്തരിച്ചു
ഷിംല: ഹിമാചല്‍ പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സുജന്‍ സിങ് പത്താനിയ അന്തരിച്ചു. 77 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ കാംഗ്ര ജില്ലയിലെ ഫത്തേപൂര്‍ തഹസിലിലാണ് അന്ത്യം. കാന്‍ഗ്ര ജില്ലയിലെ ഫത്തേപൂര്‍ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ്. സംസ്കാരം ഇന്ന് നടക്കും.
1943 സപ്തംബര്‍ 22 ന് പാകിസ്താനിലെ ലാഹോറില്‍ ജനിച്ച പത്താനിയ ഏഴു തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. ഹിമാചല്‍ പ്രദേശ് വനംവകുപ്പില്‍ റേഞ്ച് ഓഫിസറായി സേവനമനുഷ്ഠിച്ച അദ്ദേഹം 1977ല്‍ ജനതാ പാര്‍ട്ടിയില്‍ ചേരാനായി വിരമിച്ചു. പിന്നീട് 1980ല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു.
1977ലാണ് ആദ്യം പത്താനിയ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1990, 1993, 2003 നവംബര്‍, 2009 (ഉപതിരഞ്ഞെടുപ്പ്) ജവാലി നിയമസഭാ മണ്ഡലത്തില്‍ നിന്നും 2012, 2017 വര്‍ഷങ്ങളില്‍ ഫത്തേപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2007ലെ വാര്‍ഡ് വിഭജനത്തിനു മുമ്പ് ഫത്തേപൂര്‍ മണ്ഡലം ജവാലി എന്നാണ് അറിയപ്പെട്ടിരുന്നത്. 2012 മുതല്‍ 2017 വരെ പത്താനിയ വൈദ്യുതി മന്ത്രിയായിരുന്നു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയും മുഖ്യമന്ത്രി ജയ് റാം താക്കൂറും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി.
Former Himachal Pradesh Minister Sujan Singh Pathania Dies
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT