ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ അന്തരിച്ചു
തിങ്കളാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഓസ്ട്രിയന്‍ മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. എട്ടുമാസം മുമ്പ് ലൗഡ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
വിയന്ന: ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഓസ്ട്രിയന്‍ മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. എട്ടുമാസം മുമ്പ് ലൗഡ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ ലോകചാംപ്യന്‍ഷിപ്പ് മൂന്നുതവണ നേടിയ താരമാണ് ലൗഡ.
1975, 77 വര്‍ഷങ്ങളില്‍ ഫെറാരിക്കൊപ്പവും 1984ല്‍ മക്ലാരനൊപ്പവുമായിരുന്നു നേട്ടങ്ങള്‍. 2012 മുതല്‍ മെഴ്‌സിഡസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് ലൗഡ. ലൂയിസ് ഹാമില്‍ട്ടന്റെ ഫോര്‍മുല വണ്‍ നേട്ടങ്ങള്‍ക്കു പിന്നില്‍ ലൗഡയുടെ ഉപദേശങ്ങളുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ചുതവണ വേള്‍ഡ് ഡ്രൈവേഴ്‌സ് ആന്റ് കണ്‍സ്ട്രക്ടേഴ്‌സ് ചാംപ്യന്‍ഷിപ്പ് നേട്ടത്തിന് ഉടമയാണ് ലൂയിസ് ഹാമില്‍ട്ടന്‍. 1976 ആഗസ്ത് ഒന്നിന് ലൗഡ അതിഭീകരമായ അപകടത്തില്‍പ്പെട്ടിരുന്നു.
സീസണില്‍ അഞ്ച് റേസുകള്‍ ജയിച്ചുനില്‍ക്കെ ജര്‍മനിയിലെ ന്യൂവര്‍ബര്‍ഗ്‌റിങ്ങില്‍ അദ്ദേഹത്തിന്റെ വാഹനം അഗ്‌നിക്കിരയായി. ലൗഡയ്ക്ക് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റു. അന്ന് വിഷകരമായ പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ശ്വാസകോശം തകരാറിലായത്. അന്ന് മരണത്തിന്റെ വക്കില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ലൗഡ, വീണ്ടും ട്രാക്കിലെത്തി കായികപ്രേമികളെ ഞെട്ടിച്ചു. പിന്നീട് കഠിനമായ വേദനയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ലൗഡ.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT