Sub Lead

ബിജെപി മുന്‍ നേതാവ് എല്‍ഡിഎഫ് സ്വതന്ത്ര

ബിജെപി മുന്‍ നേതാവ് എല്‍ഡിഎഫ് സ്വതന്ത്ര
X

കോട്ടയം: ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മായ ജി നായര്‍ അര്‍പ്പൂക്കര പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിക്കും. നേരത്തെ ബിജെപി വിട്ട മായ ജി നായര്‍ എല്‍ഡിഎഫിലേക്ക് അടുക്കുകയായിരുന്നു. അതേസമയം, ആലപ്പുഴ അമ്പലപ്പുഴയില്‍ സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി സിപിഐ പ്രവര്‍ത്തകനായിരുന്ന അഡ്വ. ആര്‍ ശ്രീകുമാറാണ് പാര്‍ട്ടി വിട്ടത്. 1979ല്‍ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ശ്രീകുമാര്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത്തവണ സ്വന്തം വാര്‍ഡില്‍നിന്ന് സിപിഐക്കെതിരെ മത്സരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യത്തെ തുടര്‍ന്നാണ് ശ്രീകുമാര്‍ പാര്‍ട്ടി വിട്ടത്. താന്‍ മുന്‍പ് പ്രതിനിധാനംചെയ്ത വാര്‍ഡില്‍ തന്നോട് ആലോചിക്കാതെ സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിടുന്നതെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it