- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദാറുല്‍ ഉലൂം അടക്കം 307 മദ്‌റസകള്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ലഖ്‌നോ: രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതപഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദയൂബന്ദിനെ നിയമവിരുദ്ധ മദ്‌റസയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് ഭരണകൂടം. സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടം പുറത്തിറക്കിയ 307 നിയമവിരുദ്ധ മദ്‌റസകളുടെ കൂട്ടത്തിലാണ് ദയൂബന്ദില്‍ സ്ഥിതിചെയ്യുന്ന ദാറുല്‍ ഉലൂമും ഉള്‍പ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഭരണകൂടത്തിനു കീഴില്‍ നടന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപോര്‍ട്ട് ചെയ്യുന്നു. ദാറുല്‍ ഉലൂം കൂടാതെ മറ്റ് 306 ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയമവിരുദ്ധമാണെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ 307 മദ്‌റസകളെക്കുറിച്ചുള്ള റിപോര്‍ട്ട് ഭരണകൂടത്തിന് അയച്ചിട്ടുണ്ടെന്ന് സഹാറന്‍പൂര്‍ ജില്ലാ ന്യൂനപക്ഷക്ഷേമ വകുപ്പ് ഓഫിസര്‍ ഭരത് ലാല്‍ ഗോണ്ട് പ്രതികരിച്ചു. ദാറുല്‍ ഉലൂമും നിയമവിരുദ്ധ സ്ഥാപനമാണ്. സ്ഥാപനത്തിനു നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പും മറ്റു പദ്ധതികളും പിന്‍വലിച്ചിട്ടുണ്ടെന്നും ഭാരത്‌ലാല്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സര്‍വേ നടത്തിയത്. സ്ഥാപിതവര്‍ഷം, സ്ഥാപനനടത്തിപ്പുകാരായ സൊസൈറ്റി, പേര്, വരുമാനമാര്‍ഗം ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്.
ജില്ലാ ഭരണകൂടം എന്ത് തീരുമാനം കൈക്കൊണ്ടാലും അതിനനുസൃതമായി നിയമനടപടി സ്വീകരിക്കുമെന്നും ഭരത്‌ലാല്‍ കൂട്ടിച്ചേര്‍ത്തു. റിപോര്‍ട്ട് പ്രകാരം 754 മദ്‌റസകളാണ് സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 664 സ്ഥാപനങ്ങളില്‍ അഞ്ചാതരം വരെയാണ് ക്ലാസുള്ളത്. 80 എണ്ണത്തില്‍ എട്ടാംതരവും ബാക്കി 10 മദ്‌റസകള്‍ 10ാം തരവും വരെ ക്ലാസുകളുമുണ്ട്. കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ മദ്‌റസകളുടെ കണക്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഭരണകൂടം പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ വിശദമായ സര്‍വേ പുരോഗമിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് 12 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സര്‍വേ. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് മദ്‌റസ സര്‍വേയ്ക്കായി ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പാഠ്യപദ്ധതി, ഏതെങ്കിലും സര്‍ക്കാരിതര സ്ഥാപനവുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിന് അംഗീകാരമില്ലാത്ത മദ്‌റസകളില്‍ സര്‍വേ നടത്തുമെന്ന് യുപി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മദ്‌റസകളിലെ വിദ്യാര്‍ഥികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനാണ് അംഗീകാരമില്ലാത്ത മദ്‌റസകളുടെ സര്‍വേ നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
മദ്‌റസകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധിയും ശിശു സംരക്ഷണ അവധിയും നല്‍കാനും ഉത്തരവിലുണ്ടെന്ന് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി അറിയിച്ചു. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും സര്‍വേ സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ അഞ്ചിനകം അംഗീകാരമില്ലാത്ത മദ്‌റസകളുടെ സര്‍വേ നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം), ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ), ജില്ലാ ന്യൂനപക്ഷ ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്നതായിരുന്നു ഈ സംഘം. സര്‍വേ നടത്തിക്കഴിഞ്ഞാല്‍ റിപോര്‍ട്ട് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന് (എഡിഎം) കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്, അതിനുശേഷം എഡിഎം ഏകീകൃത മൊഴികള്‍ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് (ഡിഎംമാര്‍) ഹാജരാക്കും. കൂടാതെ, തര്‍ക്കമുള്ള മാനേജ്‌മെന്റ് കമ്മിറ്റിയുടെ കാര്യത്തിലോ എയ്ഡഡ് മദ്‌റസകളിലെ ഏതെങ്കിലും ജീവനക്കാരന്‍ മരണപ്പെട്ടാലോ ആശ്രിത ക്വാട്ടയില്‍ പ്രിന്‍സിപ്പല്‍ മദ്‌റസയുടെയും ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസറുടെയും നിയമനത്തിന് പോസ്റ്റ് ഫാക്‌ടോ അംഗീകാരം നല്‍കാനും ഉത്തരവുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















