Sub Lead

പെണ്‍ ഭ്രൂണഹത്യ മുസ്‌ലിംകളേക്കാള്‍ ഹിന്ദുക്കളില്‍ കൂടുതലെന്ന് റിപോര്‍ട്ട്

2000 മുതല്‍ 2019 വരെ പെണ്‍ ശിശുഹത്യയുടെ ഫലമായി ഇന്ത്യയില്‍ കുറഞ്ഞത് 90 ലക്ഷം പെണ്‍കുട്ടികളെയെങ്കിലും 'കാണാതായെന്ന്' റിപോര്‍ട്ട് വ്യക്തമാക്കുന്നു.ഇത് ഉത്തരാഖണ്ഡിലെ മൊത്തം ജനസംഖ്യയോടടുത്ത് വരുമെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പെണ്‍ ഭ്രൂണഹത്യ മുസ്‌ലിംകളേക്കാള്‍ ഹിന്ദുക്കളില്‍ കൂടുതലെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍ഭ്രൂണഹത്യ നടക്കുന്നത് ഹിന്ദുക്കളിലാണെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ പുതിയ ഗവേഷണ റിപോര്‍ട്ട്. ഭ്രൂണഹത്യയുടെ പേരില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ 'കാണാതാവുന്നത്' ഹിന്ദുക്കളിലാണെന്നാണ് റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്. അഞ്ചാമത്തെയും ഏറ്റവും പുതിയതും (2019-2020) ഉള്‍പ്പെടെ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ (എന്‍എഫ്എച്ച്എസ്) അവസാന മൂന്ന് റൗണ്ടുകളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിയാണ് എന്‍എഫ്എച്ച്എസ്. 'ദി വയര്‍' ന്യൂസ് പോര്‍ട്ടലില്‍ ബന്‍ജോത് കൗര്‍ ആണ് ഈ റിപ്പോര്‍ട്ട് സംബന്ധിച്ച വിശകലനം നടത്തിയത്.

മറ്റ് വിഷയങ്ങള്‍ക്കൊപ്പം ജനസംഖ്യാശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഒരു എന്‍ജിഒയാണ് പ്യൂ സെന്റര്‍. നാല് പേര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

2000 മുതല്‍ 2019 വരെ പെണ്‍ ശിശുഹത്യയുടെ ഫലമായി ഇന്ത്യയില്‍ കുറഞ്ഞത് 90 ലക്ഷം പെണ്‍കുട്ടികളെയെങ്കിലും 'കാണാതായെന്ന്' റിപോര്‍ട്ട് വ്യക്തമാക്കുന്നു.ഇത് ഉത്തരാഖണ്ഡിലെ മൊത്തം ജനസംഖ്യയോടടുത്ത് വരുമെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

1994ലെ പ്രീകണ്‍സെപ്ഷന്‍ ആന്റ് പ്രീനാറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ് ആക്ട് പ്രകാരം ഇന്ത്യയില്‍ പ്രസവത്തിനു മുമ്പുള്ള ലിംഗനിര്‍ണയ പരിശോധനയ്ക്ക് നിരോധനമുണ്ടെങ്കിലും ഗര്‍ഭഛിദ്രത്തിന് അള്‍ട്രാസൗണ്ട് സൗകര്യങ്ങള്‍ രഹസ്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ മതസമൂഹമെന്ന നിലയില്‍, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 79.8% ഹിന്ദുക്കളാണ. ഇതില്‍ ഭ്രൂണഹത്യ ചെയ്യപ്പെടുന്ന പെണ്‍ജനനങ്ങളില്‍ 86.7% ആനുപാതികമല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഹിന്ദുക്കള്‍ക്ക് മാത്രം 7.8 ദശലക്ഷം പെണ്‍കുട്ടികളെയാണ് 'നഷ്ടപ്പെടുന്നത്'.

സിഖുകാരാണ് ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ക്ക് പിന്നില്‍. രാജ്യത്തെ ജനസംഖ്യയുടെ 1.7% മാത്രമാണ് അവരുള്ളത്. എന്നാല്‍ 'കാണാതായ' പെണ്‍ ജനനങ്ങളില്‍ 4.9% സിഖ് സമൂഹത്തില്‍ നിന്നാണ്. (ഏകദേശം 4.4 ലക്ഷം പെണ്‍കുട്ടികള്‍). ജനസംഖ്യയുടെ 14 ശതമാനമാണുള്ള മുസ്‌ലിംകളില്‍ 6.6% (5.9 ലക്ഷം) ആണ് 'കാണാതായ' പെണ്‍കുട്ടികളെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ജനസംഖ്യയുടെ 2.3% വരുന്ന ക്രിസ്ത്യാനികളിലാവട്ടെ 0.6% (50,000) ആണ് ഇവരുടെ 'കാണാതായ' പെണ്‍ ജനനങ്ങള്‍.










Next Story

RELATED STORIES

Share it