Sub Lead

ജീവന് ഭീഷണിയായ ഭീമന്‍ പല്ലിയെ കൊന്നു

ഫ്‌ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്റെ നേതൃത്വത്തിലാണ് പല്ലിയെ പിടികൂടാനുള്ള കെണിയൊരുക്കിയത്. സാഹസികമായ നീക്കങ്ങളിലൂടെ തന്ത്രശാലിയായ പല്ലിയെ പിടികൂടുകയായിരുന്നു.

ജീവന് ഭീഷണിയായ ഭീമന്‍ പല്ലിയെ കൊന്നു
X

ഫ്‌ലോറിഡ: ഒരു വര്‍ഷത്തിലേറെയായി ഫ്‌ലോറിഡയിലെ ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഭീഷണി ഉയര്‍ത്തിയ ഭീമന്‍ പല്ലിയെ പിടികൂടി കൊന്നു. അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കവുമുള്ള ഭീമാകാരനായ പല്ലിയാണ് ജീവന് ഭീഷണി ഉയര്‍ത്തിയത്. ഫ്‌ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്റെ നേതൃത്വത്തിലാണ് പല്ലിയെ പിടികൂടാനുള്ള കെണിയൊരുക്കിയത്. സാഹസികമായ നീക്കങ്ങളിലൂടെ തന്ത്രശാലിയായ പല്ലിയെ പിടികൂടുകയായിരുന്നു.


ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ തന്നേയാണ് പല്ലിയെ കൊന്ന വിവരം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

തെക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന ഭീമന്‍ പല്ലി ഫ്‌ലോറിഡയിലേക്ക് അധിനിവേഷം ചെയ്‌തെത്തിയതാണെന്ന് അധികൃതര്‍ അറിയിച്ചു. കൊമൊഡൊ ഡ്രാഗണ് ശേഷം ലോകത്തിലെ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ പല്ലിയാണിത്. 1978ലാണ് ഈ വിഭാഗത്തില്‍പ്പെട്ട പല്ലിയെ ആദ്യം കണ്ടെത്തിയത്. ജീവന് ഭീഷണി ഉയര്‍ത്തിയ ഭീമന്‍ പല്ലിയെ അധികൃതര്‍ ഒരു വര്‍ഷമായി തെരയുകയായിരുന്നു.

ഭീമന്‍ ഉരഗങ്ങളടക്കമുള്ള വിചിത്രജീവികളെ കാടിനുള്ളിലേക്ക് വിടരുതെന്ന് ഫ്‌ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it