Sub Lead

'സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ട് മര്‍ദ്ദിച്ചു'; നഴ്‌സിങ് കോളജിലെ റാഗിംഗില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ട് മര്‍ദ്ദിച്ചു; നഴ്‌സിങ് കോളജിലെ റാഗിംഗില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍
X

കോട്ടയം: ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ അതിക്രൂരമായി റാഗ് ചെയ്തതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ ഗാന്ധിനഗര്‍ പോലിസ് കേസെടുത്തു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍, ജീവ, രാഹുല്‍രാജ്, റിജില്‍ജിത്ത്, വിവേക് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടായിരുന്നു ഉപദ്രവമെന്ന് പരാതി പറയുന്നു. കഴിഞ്ഞ നവംബറില്‍ റാഗിങ് തുടങ്ങിയതായാണു പരാതി. കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പിക്കുകയും മുറിവില്‍ ലോഷന്‍ തേക്കുകയും ചെയ്തു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചു.

ഞായറാഴ്ചകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. അഞ്ചുപേരെയും സ്ഥാപനം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആന്റി റാഗിങ് നിയമപ്രകാരമുള്ള അന്വേഷണത്തിന് ശേഷമാണ് സസ്‌പെന്‍ഷന്‍ എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it