കണ്ണൂര്‍ ചെറുപുഴയില്‍ ദമ്പതികളും മൂന്നു കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: ചെറുപുഴയ്ക്കടുത്ത് പാടിച്ചാലില്‍ ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ സ്വദേശികളായ ഷാജി, ഭാര്യ ശ്രീജ, ശ്രീജയുടെ ആദ്യവിവാഹത്തിലെ മൂന്ന് മക്കളായ സൂരജ്(10), സുരഭി(8), സുജിന്‍ (12) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സ്ഥലത്ത് നിന്നു ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലിസ് അറിയിച്ചു. ഇക്കഴിഞ്ഞ 16നാണ് ഒരാഴ്ച മുമ്പാണ് ഷാജിയും ശ്രീജയും വിവാഹിതരായത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സൂചന.

വീട്ടില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. രാവിലെ വീട് തുറക്കാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും ഷാജിയും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്. ആ ബന്ധത്തില്‍ അകല്‍ച്ച തുടങ്ങിയതോടെയാണ് ഒപ്പം ജോലി ചെയ്യുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും വിവാഹിതരായത്.ചെറുപുഴ പോലിസ് അന്വേഷണം തുടങ്ങി.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT