Sub Lead

''മീനേ...മീനേ.. കൂവല്‍ ഇഷ്ടപ്പെട്ടില്ല''; മീന്‍കച്ചവടക്കാരനെ പട്ടിക കൊണ്ട് അടിച്ച യുവാവ് അറസ്റ്റില്‍

മീനേ...മീനേ.. കൂവല്‍ ഇഷ്ടപ്പെട്ടില്ല; മീന്‍കച്ചവടക്കാരനെ പട്ടിക കൊണ്ട് അടിച്ച യുവാവ് അറസ്റ്റില്‍
X

ആലപ്പുഴ: വീടിനു മുന്നില്‍ നിന്ന് മീനേ...മീനേ എന്നു വിളിച്ച് കച്ചവടം നടത്തിയതില്‍ പ്രകോപിതനായ യുവാവ് മീന്‍വില്‍പ്പനക്കാരനെ ആക്രമിച്ചു. നഗരസഭ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ സിറാജാ(27)ണ് ഇരുചക്രവാഹനത്തില്‍ മീന്‍കച്ചവടം നടത്തുന്ന ബഷീറിനെ(51) പട്ടിക കൊണ്ട് ആക്രമിച്ചത്. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. സിറാജിനെ പോലിസ് അറസ്റ്റ് ചെയ്തു.

സിറാജിന്റെ വീടിനു മുന്നിലുള്ള റോഡിലൂടെ സ്ഥിരമായി മീന്‍വില്‍പ്പനക്കാര്‍ പോവാറുണ്ട്. മീന്‍ എത്തിയ കാര്യം നാട്ടുകാരെ അറിയിക്കാന്‍ ഇവര്‍ മീനേ.. മീനേ എന്നു കൂവും. ഇത് ശല്യമാണെന്നും ചെയ്യുന്ന ജോലികളില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നുമാണ് സിറാജ് പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. പട്ടികകൊണ്ടുള്ള ആക്രമണത്തില്‍ കൈയ്ക്കും മുതുകിനും പരിക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആലപ്പുഴ സൗത്ത് ഇന്‍സ്‌പെക്ടര്‍ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it