Sub Lead

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയര്‍ സെക്കന്‍ഡറി വെബ് സൈറ്റില്‍ ലഭ്യമാകും. കൊവിഡ് പശ്ചാതലത്തില്‍ ഏറെവൈകിയാണ് ഹയര്‍ സെകന്‍ഡറി സെക്കന്‍ഡറി പരീക്ഷകള്‍ നടന്നിരുന്നത്

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ
X

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വോക്കഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയര്‍ സെക്കന്‍ഡറി വെബ് സൈറ്റില്‍ ലഭ്യമാകും. കൊവിഡ് പശ്ചാതലത്തില്‍ ഏറെവൈകിയാണ് ഹയര്‍ സെകന്‍ഡറി സെക്കന്‍ഡറി പരീക്ഷകള്‍ നടന്നിരുന്നത്. എങ്കിലും റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ കൂടുതല്‍ സമയം വൈകിയിട്ടില്ല. ഇതിനിടെ സംസ്ഥാനത്ത് സ്‌കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാന്‍ വിദ്യാഭ്യാസവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗ തീരില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടാന്‍ഡ ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി ഉടന്‍ കൈക്കൊള്ളും. പ്ലസ് വണ്‍ സീറ്റ് ക്ഷാമം തീര്‍ക്കാന്‍ 52 പുതിയ ബാച്ചുകള്‍ അനുവദിക്കാനും തത്വത്തില്‍ ധാരണയായി. സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടന്‍ വരും. പരീക്ഷകള്‍ക്ക് മുന്‍വര്‍ഷത്തെ പോലെ മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയില്‍ ഉള്ളത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായി. കൂടുതലും സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും. സീറ്റ് ഒഴിവുള്ള ബാച്ചുകള്‍ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും.

Next Story

RELATED STORIES

Share it