- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് കമ്മിറ്റി വഴി പോവുന്ന ആദ്യ തീര്‍ഥാടക സംഘം പുറപ്പെട്ടു
11472 തീര്‍ഥാടകരാണ് ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോവുന്നത്
മലപ്പുറം: കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴിപോവുന്ന തീര്‍ഥാടകരുടെ ആദ്യ സംഘം പുറപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്കു 2:35നാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സംഘം യാത്ര തിരിച്ചത്. 298 യാത്രക്കാരുടെ സംഘമാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെട്ടത്. വൈകീട്ട് മൂന്നോടെ മറ്റൊരു വിമാനത്തില്‍ 294 തീര്‍ഥാടകരുടെ സംഘവും യാത്ര തിരിച്ചു. 20ാം തിയ്യതി വരെ 35 വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഹാജിമാര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. 11472 തീര്‍ഥാടകരാണ് ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോവുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തീര്‍ഥാടക സംഘം ആദ്യം സന്ദര്‍ശിക്കുന്നത് മദീനയാണ്. ഇതിനുശേഷം ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി നേരത്തേ മടങ്ങാന്‍ ഇത് സഹായകമാവും. ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ 55 പേരടങ്ങുന്ന അംഗങ്ങള്‍ തീര്‍ഥാടകരുടെ ബാഗേജ്, ടാഗ്, സീല്‍ പതിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണസമയം നിര്‍വഹിക്കും. നാലു വര്‍ഷത്തിനു ശേഷമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എംബാര്‍ക്കേഷന്‍ പോയന്റ് വീണ്ടും അനുവദിച്ചുകിട്ടുന്നത്. അതനുസരിച്ച് മുന്‍ വര്‍ഷത്തെ നെടുമ്പാശ്ശേരി കൂടി നിലനിര്‍ത്തി സംസ്ഥാനത്ത് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് ഈ വര്‍ഷം നിലവിലുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















