കൂദാശാ കര്‍മ്മത്തിനിടെ പള്ളിക്കെട്ടിടത്തിന് തീപിടിച്ചു
കണ്ണൂര്‍: നവീകരിച്ച വാണിയപ്പാറ ഉണ്ണിമിശിഹ ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിനിടെ പള്ളികെട്ടിടത്തിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചക്ക് മൂന്നോടെയാണ് തീപ്പിടുത്തം ഉണ്ടായത്. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പള്ളി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ തുടര്‍ച്ചയായി വൈദ്യുതിക്ക് തടസം സംഭവിച്ചു. ഈ സമയമാണ് പള്ളിക്ക് മുകളില്‍ നിന്ന് തീയും പുകയും ഉണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഇരിട്ടിയില്‍ നിന്നും എത്തിയ രണ്ട് യൂനിറ്റ് അഗ്നിനി ശമന സേനയും കൂദാശാ കര്‍മത്തിനെത്തിയ വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.
തീ പിടിത്തമുണ്ടായതോടെ പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങളും ഫര്‍ണ്ണിച്ചറുകളും പുറത്തെത്തിച്ചു. ആളുകള്‍ സമീപത്ത് നിന്ന് വെള്ളം എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കി. ഇരിട്ടി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രണ്ടു യൂനിറ്റ് സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും അണച്ചു. സംഭവം നടക്കുമ്പോള്‍ തലശേരി അതീരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, സണ്ണി ജോസഫ് എംഎല്‍എ, മേഖലയിലെ വികാരിമാര്‍ തുടങ്ങിയവരും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. എല്ലാവരുടെയും സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ആര്‍ക്കും അപകടമില്ലാതെ രക്ഷപ്പെട്ടത്. പള്ളിയുടെ വെഞ്ചരിപ്പ് കര്‍മ്മം മെയ് 31ലേക്ക് മാറ്റി നിശ്ചയിച്ചു.
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTഎസ് ഡിപിഐ പാലക്കാട് ജില്ലാ നേതൃസംഗമം നടത്തി
21 March 2024 4:37 PM GMTമോദിയുടെ റോഡ് ഷോ: പരീക്ഷാര്‍ഥികളോട് രണ്ടു മണിക്കൂര്‍ നേരത്തേ...
18 March 2024 12:28 PM GMTപുഴയില്‍ കുളിക്കാനിറങ്ങിയ എസ് ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു
10 March 2024 3:14 PM GMTമദ്യലഹരിയിലായ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു; മകന് കസ്റ്റഡിയില്‍
6 March 2024 5:52 AM GMTസാംസ്കാരിക നഗരിയില്‍ രാജ്യത്തിന്റെ വീണ്ടെടുപ്പിനുള്ള ഐക്യകാഹളം
22 Feb 2024 3:16 PM GMT