Sub Lead

ഓയില്‍ ഫാമില്‍ തീപിടിത്തം; തീയിട്ടതാണെന്ന് സംശയം

ഓയില്‍ ഫാമില്‍ തീപിടിത്തം; തീയിട്ടതാണെന്ന് സംശയം
X

കൊല്ലം: കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്‌റ്റേറ്റില്‍ വന്‍തിപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഓയില്‍ ഫാമിന്റെ കണ്ടച്ചിറ എസ്‌റ്റേറ്റിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടത്തമുണ്ടായ ഉടനെ പ്രദേശത്തെ തൊഴിലാളികള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നാലെ അഗ്‌നിരക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചിട്ടില്ല. ശക്തമായ കാറ്റാണ് തീയണക്കുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. എണ്ണപ്പനയുടെ മുകളിലേക്ക് പോലും തീപടരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പ്രദേശത്ത് തീയിട്ടതാണെന്ന ആരോപണം ഉയരുന്നുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it