റിയാദില്‍ താമസ സ്ഥലത്ത് തീപ്പിടിത്തം; മരിച്ച ആറ് പേരില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികള്‍
BY BSR5 May 2023 11:46 AM GMT

X
BSR5 May 2023 11:46 AM GMT
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ താമസ സ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച ആറ് പേരില്‍ രണ്ട് പേര്‍ മലയാളികള്‍. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് മരിച്ച മലയാളികള്‍. മലപ്പുറം സ്വദേശി ഇര്‍ഫാന്‍ ഹബീബ് (35), വളാഞ്ചേരി സ്വദേശി തറക്കല്‍ അബ്ദുല്‍ ഹക്കീം(31) എന്നിവരാണ് മരിച്ചത്. ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് മരിച്ചത്. ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സ്വദേശികളാണ് മരിച്ച നാലുപേര്‍.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 നാണ് തീപ്പിടിത്തമുണ്ടായത്. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് മരിച്ചവര്‍. എയര്‍ കണ്ടീഷനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ റിയാദിലെ ശുമെയ്സി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTപാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMT