- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുബൈയിലെ ഷോപ്പിങ് മാളില്‍ തീപ്പിടിത്തം; 3500 ഓളം പേരെ ഒഴിപ്പിച്ചു(വീഡിയോ)
BY BSR23 Oct 2020 4:59 AM GMT

X
BSR23 Oct 2020 4:59 AM GMT
മുംബൈ: നഗരത്തിലെ ഷോപ്പിങ് മാളില്‍ തീപ്പിടിത്തം. മധ്യ മുംബൈയിലെ നാഗ്പഡയിലെ സിറ്റി സെന്റര്‍ മാളിലാണ് വ്യാഴാഴ്ച രാത്രി വൈകി തീ പടര്‍ന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ രാവിലെയും തുടരുകയാണ്. തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് മാളിനോട് ചേര്‍ന്നുള്ള 3,500 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണു റിപോര്‍ട്ട്. മാളിന്റെ രണ്ടും മൂന്നും നിലകളിലേക്ക് തീ പടര്‍ന്നു. ഇതേത്തുടര്‍ന്ന് മാളിനോട് ചേര്‍ന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് സുരക്ഷ പരിഗണിച്ച് സമീപത്തെ ഗ്രൗണ്ടിലേക്ക് മാറ്റിയത്.
#WATCH: Firefighting operation underway at a mall in Nagpada area in Mumbai where a fire broke out last night.
It has been declared a level-5 fire. #Maharashtra pic.twitter.com/YDpgpRHXcm
— ANI (@ANI) October 23, 2020
മാളില്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. സ്ഥലത്ത് 24 ഫയര്‍ ട്രക്കുകളും മുംബൈ ചീഫ് ഫയര്‍ ഓഫിസര്‍ ശശികാന്ത് കേലെ ഉള്‍പ്പെടെ 250 ഓളം അഗ്‌നിശമന സേനാംഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. മുംബൈ മേയര്‍ കിഷോരി പെദ്നേക്കറും മറ്റ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാത്രി സ്ഥലം സന്ദര്‍ശിച്ചു.
Fire At Mumbai Mall, 3,500 Residents Evacuated From Next Building
Next Story
RELATED STORIES
ദുബായില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
30 Jun 2025 5:51 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMT