Sub Lead

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കുടുങ്ങി

നാല്‍പ്പത് അഗ്നിശമന സേനാ വാഹനങ്ങള്‍ തീപ്പിടിത്തം നിയന്ത്രിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കുടുങ്ങി
X

മുംബൈ: മുബൈ നഗരത്തിന് സമീപത്തെ ബാന്ദ്രയില്‍ സര്‍ക്കാര്‍ ടെലികോം കമ്പനിയായ എംടിഎന്‍എല്‍ എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. 100ഓളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. നാല്‍പ്പത് അഗ്നിശമന സേനാ വാഹനങ്ങള്‍ തീപ്പിടിത്തം നിയന്ത്രിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

ബാന്ദ്രയിലെ എസ്‌വി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒമ്പതു നിലക്കെട്ടിടത്തിന്റെ മൂന്നാം നിലയിലും നാലാം നിലയിലുമാണ് തീ ആളിപ്പടര്‍ന്നത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍, തീ പടരും മുമ്പ് വയര്‍ കത്തുന്നതിന്റെ മണം അനുഭവപ്പെട്ടതായി സമീപവാസികള്‍ പറഞ്ഞു. അഗ്നിശമന സേനാ ജീവനക്കാര്‍ കെട്ടിടത്തിനകത്ത് പ്രവേശിച്ച് ആളുകളെ ഒഴിപ്പിക്കുകയാണ്. നിരവധി പേരെ അഞ്ചാം നിലയില്‍ നിന്ന് പുറത്തേക്കെത്തിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it