ഡല്‍ഹി എയിംസില്‍ തീപ്പിടിത്തം; ആളപായമില്ല
ആശുപത്രിയുടെ താഴെനിലയിലുള്ള ഓപറേഷന്‍ തിയ്യറ്ററിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ട്രോമ സെന്ററിലെ ഓപറേഷന്‍ തിയ്യറ്ററില്‍. 20 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരെയും രോഗികളെയും ഇവിടെനിന്ന് മാറ്റിയതായും ആളപായമില്ലെന്നുമാണ് റിപോര്‍ട്ടുകള്‍. ആശുപത്രിയുടെ താഴെനിലയിലുള്ള ഓപറേഷന്‍ തിയ്യറ്ററിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തീ പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും ആളപായമില്ലെന്നും അഗ്നിശമന സേനാ ഓഫിസര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. തീപിടിക്കുമ്പോള്‍ ഓപറേഷന്‍ തിയ്യറ്ററില്‍ ഒറ്റ രോഗിയും ഉണ്ടായിരുന്നില്ല.കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. താഴത്തെ നിലയില്‍ പുക നിറഞ്ഞതിനെത്തുടര്‍ന്ന് രോഗികളെ ഉടന്‍ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. മറ്റുള്ളവരെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു. കെട്ടിടത്തിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.
RELATED STORIES
സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMT