Sub Lead

സിഖുകാരന്റെ തലപ്പാവിലേക്ക് ചെരിപ്പെറിഞ്ഞു; കേന്ദ്രമന്ത്രിക്കെതിരേ കേസ്

സിഖുകാരന്റെ തലപ്പാവിലേക്ക് ചെരിപ്പെറിഞ്ഞു; കേന്ദ്രമന്ത്രിക്കെതിരേ കേസ്
X

കൊല്‍ക്കത്ത: സിഖുകാരന്റെ തലപ്പാവിലേക്ക് ചെരുപ്പെറിഞ്ഞ ബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാറിനെതിരെ കേസെടുത്തു. സിഖുകാരുടെ മതവികാരം വ്രണപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയ സുകാന്ത മാപ്പു പറഞ്ഞില്ലെങ്കില്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഗുരുദ്വാര ബാര സിഖ് സംഘട് പ്രസിഡന്റ് ഗുര്‍മീത് സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബിജെപി നേതാവ് സുവേന്ദ അധികാരിയും ഒരു സിഖുകാരനെതിരെ മോശമായി പെരുമാറിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുകയാണെന്ന് സിഖ് നേതാവായ തേജേന്ദ്ര സിംഗ് പറഞ്ഞു. ആദ്യം അവര്‍ മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ സിഖുകാരെ ലക്ഷ്യമിടുകയാണ്. പശ്ചിമബംഗാളില്‍ ന്യൂനപക്ഷങ്ങള്‍ സമാധാനത്തോടെയാണ് ജീവിക്കുന്നത്. ബിജെപി അത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it