Sub Lead

ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ് പ്രഫസര്‍ക്കെതിരേ കേസ്

ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ രത്തന്‍ ലാല്‍ ചൊവ്വാഴ്ച ശിവലിംഗത്തിന്റെ ഫോട്ടോ ആക്ഷേപകരമായ കമന്റുകളോടെ ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ് പ്രഫസര്‍ക്കെതിരേ കേസ്
X

ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വരുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായി പോസ്റ്റിട്ടെന്ന പരാതിയില്‍ ഡല്‍ഹി സര്‍വകലാശാലയുടെ ഹിന്ദു കോളജ് ചരിത്രവിഭാഗം പ്രഫസര്‍ക്കെതിരേ ഡല്‍ഹി പോലിസ് പ്രഥമ വിവര റിപോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തു.

ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ രത്തന്‍ ലാല്‍ ചൊവ്വാഴ്ച ശിവലിംഗത്തിന്റെ ഫോട്ടോ ആക്ഷേപകരമായ കമന്റുകളോടെ ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഡിസ്ട്രിക്ട് സൈബര്‍ പോലിസിലാണ് പ്രഫ. രത്തന്‍ ലാലിനെതിരേ പരാതി ലഭിച്ചത്. മനപൂര്‍വം മതവികാരം വ്രണപ്പെടുത്തുക ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.

സമൂഹത്തില്‍ മതസ്പര്‍ദ വളര്‍ത്തല്‍, മതവിശ്വാസികളെ മനപൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it