Sub Lead

സിഎഎ വിരുദ്ധ പ്രക്ഷോഭകാരിയോട് മോശം പെരുമാറ്റം; ബിജെപി ബംഗാള്‍ അധ്യക്ഷനെതിരേ കേസ്

സിഎഎ വിരുദ്ധ പ്രക്ഷോഭകാരിയോട് മോശം പെരുമാറ്റം; ബിജെപി ബംഗാള്‍ അധ്യക്ഷനെതിരേ കേസ്
X

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച യുവതിയെ ഭീഷണിപ്പെടുത്തുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്തതിനു പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരേ കേസെടുത്തു. ബിജെപിയുടെ പോസ്റ്റര്‍ നശിപ്പിച്ച യുവതി ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അവരെ തന്റെ പാര്‍ട്ടിക്കാര്‍ 'ശരിയായി' കൈകാര്യം ചെയ്‌തെന്നുമായിരുന്നു മറ്റൊന്നും ചെയ്യാത്തതിന് നന്ദി പറയുകയാണ് വേണ്ടതെന്നുമായിരുന്നു ദിലീപ് ഘോഷിന്റെ പരാമര്‍ശം. ബിജെപി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ദിലീപ് ഘോഷ് ലൈംഗിക പരാമര്‍ശം നടത്തിയെന്നും കാണിച്ച് യുവതി പരാതി നല്‍കിയിരുന്നു. ബിജെപി നേതാവിനെതിരേ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടക്കുന്നതായും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്തുകൊണ്ടാണ് അവര്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ റാലികളില്‍ പ്രതിഷേധിക്കാന്‍ വരുന്നതെന്നും അവര്‍ക്ക് മറ്റ് പരിപാടികളിലേക്ക് പോവാമെന്നും ഘോഷ് പറഞ്ഞു. ഞങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുന്നതിനാലാണ്. അല്ലെങ്കില്‍ അത്തരത്തിലുള്ളവയൊന്നും സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഓരോ 22 മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീ ബലാല്‍സംഗത്തിന് ഇരയാവുന്നതിനാല്‍ തന്നെ ഘോഷിന്റെ അഭിപ്രായത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ലെന്നും യുവതി പറഞ്ഞു.



Next Story

RELATED STORIES

Share it