Sub Lead

കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരണം; കൊലക്കേസ് പ്രതിക്കെതിരേ കേസെടുത്തു

കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരണം; കൊലക്കേസ് പ്രതിക്കെതിരേ കേസെടുത്തു
X

കൊല്ലം: കോടതി വളപ്പില്‍ കൊലക്കേസ് പ്രതിയും സംഘവും റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. ജഡ്ജിയുടെ പരാതിയില്‍ കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുലിനും സംഘത്തിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അലുവ അതുലും സംഘവും കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. റീല്‍സുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജഡ്ജി പരാതി നല്‍കിയത്. ജിം സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു അലുവ അതുല്‍ അറസ്റ്റിലായത്.

Next Story

RELATED STORIES

Share it