ബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന്‍ രാജസേനന്‍ സിപിഎമ്മിലേക്ക്
BY BSR3 Jun 2023 7:28 AM GMT

X
BSR3 Jun 2023 7:28 AM GMT
തിരുവനന്തപുരം: കലാകാരനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും ബിജെപിയില്‍ അവഗണന നേരിടുകയാണെന്നും അതിനാല്‍ രാജിവച്ച് സിപിഎമ്മില്‍ ചേരുമെന്നും ചലച്ചിത്ര സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍. തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാജിക്കത്ത് കൈമാറും. 2016 ല്‍ അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബിജെപി നേതൃത്വത്തില്‍ സജീവമായിട്ടും തനിക്ക് യാതൊരു പദവികളും ലഭിച്ചില്ല. രകലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സിപിഎമ്മാണ്. അവഗണന ആവര്‍ത്തിക്കുന്നതിനാലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും രാജസേനന്‍ പറഞ്ഞു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT