Sub Lead

വിനോദയാത്രയ്ക്ക് വീട്ടുകാര്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

വിനോദയാത്രയ്ക്ക് വീട്ടുകാര്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
X
പാലക്കാട്: എടത്തനാട്ടുകരയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെ(11)യാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോവാന്‍ റിഥാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലിസ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it