Sub Lead

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുത്തിയ വിദ്യാര്‍ഥിയുടെ പിതാവ് അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുത്തിയ വിദ്യാര്‍ഥിയുടെ പിതാവ് അറസ്റ്റില്‍
X

കോഴിക്കോട്: ഫറോക്കില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തിലെ പ്രതിയായ വിദ്യാര്‍ഥിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. വധശ്രമമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കഴുത്തില്‍ കുത്തുന്നതിന് മുമ്പ് ഇരുവരും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, മകനെ അമ്മയ്‌ക്കൊപ്പം പോലിസ് വിട്ടയച്ചു. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്ന നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്.

ഇന്നലെ മണ്ണൂര്‍ പദ്മരാജ സ്‌കൂളിന് സമീപത്താണ് സംഭവം നടന്നത്. കുത്തേറ്റ വിദ്യാര്‍ഥിയുമായി പ്രശ്‌നമുണ്ടായിരുന്ന മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിനിടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയതെന്ന് പോലിസ് പറഞ്ഞു. ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിയും മണ്ണൂര്‍ സ്വദേശിയായി വിദ്യാര്‍ഥിയും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തര്‍ക്കം പറഞ്ഞു തീര്‍ക്കാനാണ് മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവ് ഇരുവരെയും വിളിച്ചു വരുത്തിയത്.

Next Story

RELATED STORIES

Share it