Sub Lead

എസ്‌ഐആറില്‍ ഭയം: ബംഗാളില്‍ വയോധികന്‍ ജീവനൊടുക്കി

എസ്‌ഐആറില്‍ ഭയം: ബംഗാളില്‍ വയോധികന്‍ ജീവനൊടുക്കി
X

കൊല്‍ക്കത്ത: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തെ ഭയന്ന് വയോധികന്‍ ആത്മഹത്യ ചെയ്തു. നാദിയ ജില്ലയിലെ റാണഘട്ട് സ്വദേശിയായ സുശാന്ത ബിശ്വാസ് എന്ന 60കാരനാണ് മരിച്ചത്. വീട്ടിലെ മുറിയിലാണ് മരണം നടന്നതെന്ന് കുടുംബം അറിയിച്ചു. സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കാന്‍ തുടങ്ങിയത് മുതല്‍ സുശാന്ത ഭയത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 2002ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതായിരുന്നു കാരണം. അതിനാല്‍ വീട്ടില്‍ നിന്നും പുറത്തുപോവല്‍ വരെ ഇല്ലാതായി. അയല്‍ക്കാര്‍ അടക്കം വീട്ടില്‍ എത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭയം മാറിയില്ല. സുശാന്ത തന്നോട് പോലും സംസാരിച്ചിരുന്നില്ലെന്ന് ഭാര്യ നമിത ബിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് റാണഘട്ട് പോലിസ് അറിയിച്ചു. അടുത്തിടെ മറ്റൊരാളും പ്രദേശത്ത് ആത്മഹത്യ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it