Sub Lead

സയണിസ്റ്റ് ഇന്‍ഫ്‌ളുവന്‍സറെ കൊലപ്പെടുത്തിയ യുവാവിന്റെ ചിത്രം പുറത്തുവിട്ട് എഫ്ബിഐ; റൈഫിള്‍ കണ്ടെത്തി

സയണിസ്റ്റ് ഇന്‍ഫ്‌ളുവന്‍സറെ കൊലപ്പെടുത്തിയ യുവാവിന്റെ ചിത്രം പുറത്തുവിട്ട് എഫ്ബിഐ; റൈഫിള്‍ കണ്ടെത്തി
X

യൂട്ടാ: വെള്ള വംശീയവാദിയും സയണിസ്റ്റ് ഇന്‍ഫ്‌ളുവന്‍സറുമായ ചാര്‍ളി കിര്‍ക്കിനെ വെടിവച്ചു കൊന്ന യുവാവിന്റെ ചിത്രം യുഎസ് ഫെഡറല്‍ പോലിസ് ഏജന്‍സിയായ എഫ്ബിഐ പുറത്തുവിട്ടു. യുട്ടാ സര്‍വകലാശാലയ്ക്ക് സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. സര്‍വകലാശാല ക്യാംപസിന് സമീപത്ത് നിന്ന് ഒരു ബോള്‍ട്ട് ആക്ഷന്‍ റൈഫിളും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചതെന്നാണ് സൂചന. ഏതാനും തിരകളും ചില ലഘുലേഖകളും കണ്ടെത്തിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ആന്റി ഫാസിസ്റ്റ് സംഘടനയുടെ ഭാഗമാണ് ഇയാളെന്നും സൂചനയുണ്ട്. VIDEO https://x.com/IamhumbleB/status/1966033994396610892

അതേസമയം, കഴിഞ്ഞ വര്‍ഷം ഡോണള്‍ഡ് ട്രംപിനെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചയാളുടെ വിചാരണ ആരംഭിച്ചു. 59കാരനായ റയാന്‍ റൗത്താണ് വിചാരണ നേരിടുന്നത്.



കേസ് ഇയാള്‍ സ്വന്തമായാണ് വാദിക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതടക്കം അഞ്ച് കുറ്റങ്ങളിലാണ് ഇയാള്‍ വിചാരണ നേരിടുന്നത്. താന്‍ കുറ്റക്കാരനല്ലെന്ന് ഇയാള്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിചാരണ ആരംഭിച്ചത്.

Next Story

RELATED STORIES

Share it