- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോഡില്ല, ആംബുലൻസ് ഇല്ല അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ നടന്നത് 4 കിലോമീറ്ററോളം; റിപോര്‍ട്ട് തേടി മന്ത്രി
യാത്രാ സൗകര്യം ഒട്ടുമില്ലാത്ത അട്ടപ്പാടിയിലെ ഊരുകളിലൊന്നാണ് മുരുഗള. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ വിയോഗത്തിലൂെടയാണ് ഊരിന്റെ യഥാര്‍ഥ ചിത്രം ജനപ്രതിനിധികളും അറിഞ്ഞത്.

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവിന് രണ്ട് കിലോമീറ്ററോളം നടക്കേണ്ടിവന്ന സംഭവത്തില്‍ കലക്ടറോട് റിപോര്‍ട്ട് തേടി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കലക്ടറും പട്ടികവര്‍ഗ ഡെപ്യൂട്ടി ഡയറക്ടറും മുരുഗ ഊര് സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഉത്തരവിട്ടു.
അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പന്‍-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരികഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. അയ്യപ്പന്‍ കുട്ടി കുഞ്ഞിന്റെ മൃതദേഹവുമായി നടക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിന് എതിരേ ഉയര്‍ന്നത്.
യാത്രാസൗകര്യം തീരെയില്ലാത്ത തുരുത്തുകള്‍ അട്ടപ്പാടിയില്‍ ഇനിയുമേറെയെന്ന് തെളിയിക്കുന്നതാണ് മുരുഗളയിലേക്കുള്ള ഈ വിലാപ യാത്ര. യാത്രാ സൗകര്യം ഒട്ടുമില്ലാത്ത അട്ടപ്പാടിയിലെ ഊരുകളിലൊന്നാണ് മുരുഗള. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ വിയോഗത്തിലൂെടയാണ് യഥാര്‍ഥ ചിത്രം ജനപ്രതിനിധികളും അറിഞ്ഞത്.
അയ്യപ്പൻ-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരി കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരിച്ചത്. പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്ഥയും തെളിയിക്കുന്നതാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹം സ്വന്തം സ്ഥലത്തെത്തിക്കാൻ ആംബുലൻസ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. ഊരിലേക്ക് എത്തിച്ചേരാൻ മറ്റ് വഴികളില്ല.
തടിക്കുണ്ട് ആദിവാസി ഊരിന് താഴെ വരെ മാത്രമേ വണ്ടിയെത്തു. തോടും മുറിച്ച് കടക്കണം. അസുഖം ബാധിച്ചാൽ പോലും ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഊരിലുള്ളത്. വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാൽ ഇതിന് പകരം ഒരു നടക്കാൻ മാത്രം കഴിയുന്ന തൂക്കുപാലമാണ് ജനങ്ങൾക്ക് കിട്ടിയുള്ളൂ. പിതാവിനൊപ്പം ഊരിലേക്ക് വികെ ശ്രീകണ്ഠൻ എംപിയുമുണ്ടായിരുന്നു. അടിയന്തരമായി ഊരിലേക്ക് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് എംപി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















