മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു
കോട്ടയം: പാലായ്ക്കു സമീപം മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം പിതാവ് ആത്മഹത്യചെയ്തു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍(40) ആണ് തൂങ്ങിമരിച്ചത്. 13, 10, ഏഴ് വയസ്സുവീതം പ്രായമുള്ള പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടികള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ ഏഴുവയസുകാരിയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച അര്‍ധരാത്രി 12.30ഓടെയാണ് സംഭവം. ജോമോനും ഭാര്യയും കഴിഞ്ഞ ഒന്നരവര്‍ഷമായി അകന്നുകഴിയുകയാണ്. ജോമോന്‍ മക്കളോടൊപ്പമാണ് താമസം. പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍വാസികളെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രാമപുരം പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും പിതാവ് ജോമോനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്‌നം കാരണമുള്ള അസ്വസ്ഥതയാണ് ക്രൂരതയ്ക്കു കാരണമെന്നാണ് പോലിസ് നിഗമനം.
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMT