Sub Lead

ഗാന്ധിയുടെ ഇന്ത്യയിലാണ് കശ്മീർ ഭാഗമായിരുന്നത്; അല്ലാതെ ബിജെപിയുടെ ഇന്ത്യയിലല്ല: ഫറൂഖ് അബ്ദുല്ല

കശ്മീരിന് പാകിസ്ഥാന്റെ ഭാഗമാകണമെന്നുണ്ടെങ്കിൽ അത് 1947യിൽ തന്നെ ആകാമായിരുന്നു

ഗാന്ധിയുടെ ഇന്ത്യയിലാണ് കശ്മീർ ഭാഗമായിരുന്നത്; അല്ലാതെ ബിജെപിയുടെ ഇന്ത്യയിലല്ല: ഫറൂഖ് അബ്ദുല്ല
X

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയ ബിജെപി സർക്കാരിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല. 1947 യിൽ മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലാണ് കശ്മീർ ഭാഗമായിരുന്നത് അല്ലാതെ ബിജെപിയുടെ ഇന്ത്യയിൽ അല്ലെന്ന് ഫറൂഖ് അബ്ദുല്ല പറഞ്ഞു.

കശ്മീരിന് പാകിസ്ഥാന്റെ ഭാഗമാകണമെന്നുണ്ടെങ്കിൽ അത് 1947യിൽ തന്നെ ആകാമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ പാർട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബിജെപി സർക്കാരിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്. അധികാരം ഒരിക്കലും ശാശ്വതമല്ല, ഒരു ദിവസം അധികാര കസേര ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥ ബിജെപിക്ക് ഉണ്ടാകും.

ഒരു വർഷത്തിന് ശേഷമാണ് അദ്ദേഹം പാർട്ടി അണികളെ അഭിസംബോധന ചെയ്തു സംസാരിയ്ക്കുന്നത്. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും വരെ കേന്ദ്രത്തിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും, മരണം വരെ കശ്മീരിലെ ജനതയുടെ അവകാശങ്ങൾക്കായി പോരാടുമെന്നും, ജനതയുടെ അവകാശങ്ങൾ ലഭിച്ചതിനു ശേഷം പ്രവർത്തനങ്ങൾ എല്ലാം അവസാനിപ്പിച്ചു ഈ ലോകത്തു നിന്നും വിടവാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. വോട്ടുകൾക്ക് വേണ്ടി കശ്മീരി പണ്ഡിറ്റുകളെ ബിജെപി ഉപയോഗിയ്ക്കുകയാണെന്നെന്നു അദ്ദേഹം ആരോപിച്ചു. അഞ്ച് വർഷത്തിലധികമായി കശ്മീരി പണ്ഡിറ്റുകൾ അധികാരത്തിൽ തുടരുകയാണ്. കശ്മീരിലെ താഴ്വരകളിലേക്ക് പണ്ഡിറ്റുകളെ തിരിച്ചയക്കുമെന്ന ബിജെപി സർക്കാരിന്റെ വാഗ്ദാനം നടപ്പിലാവുന്ന ദിവസത്തിനായി കാത്തിരിയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it