Big stories

കര്‍ഷക പ്രക്ഷോഭത്തിന്റെ എഫ്ബി, ഇന്‍സ്റ്റാഗ്രാം പേജുകള്‍ക്ക് 'ബ്ലോക്ക്‌'

ഫേസ്ബുക്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിന്റെ എഫ്ബി, ഇന്‍സ്റ്റാഗ്രാം പേജുകള്‍ക്ക് ബ്ലോക്ക്‌
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം തുടരുന്ന കര്‍ഷക നേതൃത്വത്തിന്റെ ഫേ‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ബ്ലോക്ക് ചെയ്തു. കേന്ദ്രത്തിനെതിരേയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഒരു തത്സമയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് 'കിസാന്‍ എക്താ മോര്‍ച്ച' പേജ് അപ്രത്യക്ഷമായതെന്ന് കര്‍ഷകര്‍ അറിയിച്ചു.

മൂന്ന് മണിക്കൂറിന് ശേഷം അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തു. ഫേസ്ബുക്ക് കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് ഫേ‌സ്ബുക്ക് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് കിസാന്‍ എക്താ മോര്‍ച്ച പേജിന്റെ അണിയറക്കാര്‍ പറഞ്ഞു.

ഫേസ്ബുക്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ കിസാന്‍ ഏക്താ മോര്‍ച്ചയുടെ പേജ് പുനസ്ഥാപിച്ചതായും നേരിട്ട അസൗകര്യത്തില്‍ ഖേദിക്കുന്നതായും ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.

തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം തുടങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് തത്സമയ വീഡിയോയിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മോദിയുടെ അടുത്ത മന്‍കീബാത്ത് സംപ്രേക്ഷണം ചെയ്യുമ്പോള്‍ കര്‍ഷകര്‍ പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിക്കണമെന്നും യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it