Sub Lead

മനുഷ്യാവകാശ ദിനത്തിൽ രാഷ്ട്രീയത്തടവുകാരുടെ മോചനമാവശ്യപ്പെട്ട് കർഷക പ്രക്ഷോഭം

വ്യാപാരികൾക്കായാണ് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളതെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ടെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ബൽബീർ സിങ് രാജേവാൽ പറഞ്ഞു.

മനുഷ്യാവകാശ ദിനത്തിൽ രാഷ്ട്രീയത്തടവുകാരുടെ മോചനമാവശ്യപ്പെട്ട് കർഷക പ്രക്ഷോഭം
X

ന്യൂഡൽഹി: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ രാഷ്ട്രീയത്തടവുകാരുടെ മോചനം ആവശ്യപ്പെട്ട് കർഷകർ. ഭീമാ കൊറേ​ഗാവ് കേസ്, പൗരത്വ പ്രക്ഷോഭം തുടങ്ങിയ കേസുകളിൽ തടവിൽ കഴിയുന്ന വിചാരണത്തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് ഡൽഹിയിലെ തിക്രി അതിർത്തിയിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്.

പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ തടവിലിട്ട ഷാർജീൽ ഇമാം, മീരൻ ഹൈദർ, ആഷിഫ് ഇക്ബാൽ, ഖാലിദ് സെയ്ഫി, ഉമർ ഖാലിദ് തുടങ്ങിയവരുടെ ചിത്രസഹിതമുള്ള പ്ലക്കാർഡുകളേന്തിയായിരുന്നു പ്രക്ഷോഭം. ഭീമാ കൊറേ​ഗാവ് കേസിൽ തടവിൽ കഴിയുന്ന വരവര റാവു, സുധീർ ധാവാലെ, സുധ ഭരദ്വാജ് തുടങ്ങിയവരുടെ മോചനവും കർഷകർ ആവശ്യപ്പെടുന്നുണ്ട്.

ഇന്ന് നമ്മുടെ രാജ്യത്ത് ആരെങ്കിലും ശബ്ദമുയർത്തി രാജ്യത്തിന്റെ നന്മയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അവരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യാപാരികൾക്കായാണ് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളതെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ടെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ബൽബീർ സിങ് രാജേവാൽ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ കര്‍ഷകപ്രക്ഷോഭം ശക്തമാക്കാന്‍ ഡിസംബര്‍ 14ന് രാജ്യ വ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ ഇന്നലെ അറിയിച്ചിരുന്നു. ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ബിജെപി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും വഴി തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.

റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസകള്‍ പിടിച്ചെടുത്ത് വാഹനങ്ങളെ ടോളില്ലാതെ കടത്തിവിടും.12ന് ഡൽഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും സമരത്തെ പിന്തുണയ്ക്കാന്‍ ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്.

Next Story

RELATED STORIES

Share it