കര്‍ണാടക സര്‍ക്കാരിന്റെ അസത്യ സത്യവാങ്മൂലം: മഅ്ദനിയുടെ ഹര്‍ജി തള്ളിയ കോടതി വിധി അനീതിയെന്ന് പിഡിപി
കേരളത്തില്‍ മഅ്ദനിക്കെതിരേ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുവെന്ന തെറ്റായ മറ്റൊരു വിവരവും കോടതിയെ അറിയിച്ചു. 1992ല്‍ അന്നത്തെ സര്‍ക്കാര്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്ന് ആരോപിച്ച് എടുത്ത 153എ പ്രകാരമുള്ള മുഴുവന്‍ കേസുകളും നിലനില്‍ക്കാന്‍ പോലും അര്‍ഹതയില്ലെന്ന കാരണം പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കോടതികള്‍ തള്ളികളഞ്ഞതാണ്.

കോഴിക്കോട്: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രിം കോടതി വിധി വസ്തുതകള്‍ മനസ്സിലാക്കാതെയും കര്‍ണാടക സര്‍ക്കാരിന്റെ അസത്യങ്ങള്‍ നിറഞ്ഞ വാദങ്ങളെ മുഖവിലക്കെടുത്തുള്ളതുമാണെന്നും പിഡിപി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
2014 മുതല്‍ സുപ്രിം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന അബദുന്നാസിര്‍ മഅ്ദനിയില്‍ നിന്ന് നാളിത് വരെ കോടതികള്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ ലംഘിക്കുന്ന യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സാക്ഷികള്‍ ഉള്‍പ്പടെയുള്ള നിരവധി സാക്ഷികളെ കൃത്യസമയത്ത് ഹാജരാക്കാതെയും വിചാരണ കഴിഞ്ഞ സാക്ഷികളെപോലും നിരവധി തവണ പുനര്‍വിചാരണക്ക് വേണ്ടി വിളിപ്പിച്ചും വിചാരണ നടപടികള്‍ പ്രോസിക്യഷന്‍ വൈകിപ്പിച്ചിരുന്നു.
ഇതിന്റെ പേരില്‍ നിരവധി തവണ സുപ്രിംകോടതിയില്‍ നിന്ന് ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ നേരിട്ടിട്ടുണ്ട്. നിലവില്‍ വിചാരണകോടതിയില്‍ മഅ്ദനി നല്‍കിയിട്ടില്ലാത്ത ഒരു റീകോള്‍ അപേക്ഷയെ പറ്റി സുപ്രിംകോടതിയെ തെറ്റായി ധരിപ്പിക്കുകയാണുണ്ടായത്. കേരളത്തില്‍ മഅ്ദനിക്കെതിരേ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുവെന്ന തെറ്റായ മറ്റൊരു വിവരവും കോടതിയെ അറിയിച്ചു. 1992ല്‍ അന്നത്തെ സര്‍ക്കാര്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്ന് ആരോപിച്ച് എടുത്ത 153എ പ്രകാരമുള്ള മുഴുവന്‍ കേസുകളും നിലനില്‍ക്കാന്‍ പോലും അര്‍ഹതയില്ലെന്ന കാരണം പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കോടതികള്‍ തള്ളികളഞ്ഞതാണ്.
ബാബരിമസ്ജിദ് തകര്‍ത്തകേസില്‍ പോലും മഅ്ദനിക്ക് പങ്കാളിത്വമുണ്ടെന്ന നട്ടാല്‍ മുളക്കാത്ത മറ്റ് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍, ഇതെല്ലാം തെറ്റാണെന്നും മുമ്പ് പലതവണ സുപ്രിംകോടതി നിര്‍ദേശപ്രകാരം പോലിസ് നിരീക്ഷണത്തിലും അല്ലാതെയും കേരളത്തിലെത്തുകയും രോഗിയായ മാതാപിതാക്കളെ സന്ദര്‍ശിച്ച് തിരച്ചെത്തിയ കാര്യവും 2014ല്‍ ജാമ്യം നല്‍കിയ വേളയില്‍ നാല് മാസത്തിനകം കേസ് പൂര്‍ത്തിയാക്കമെന്ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച കാര്യവുമുള്‍പ്പെടെ നരവധി കാര്യങ്ങള്‍ മഅ്ദനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചെങ്കിലും ആ വാദമുഖങ്ങള്‍ പരിഗണിക്കാതെയും വിസ്മരിച്ചുമാണ് സുപ്രിം കോടതി ദൗര്‍ഭാഗ്യകരമായ വിധി പുറപ്പെടുവിച്ചത്.
സുപ്രിം കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ച് കൊണ്ടാണ് താന്‍ ബാംഗ്ലൂരുവില്‍ തുടരുന്നതെന്നും 2014 മുതല്‍ ബംഗളൂരുവില്‍ തുടരുന്ന തനിക്ക് താമസം ഉള്‍പ്പെടെയുള്ള ജീവിത ചിലവുകളുടെ അമിതഭാരവും ഒട്ടനവധി രോഗങ്ങള്‍ മൂലം തന്റെ ആരോഗ്യം വലിയ പ്രതിസന്ധിയെ നേരിടുന്നുവെന്നും അടുത്തിടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ജറിക്ക് വിധേയമായെന്നും കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വിചാരണ നടപടിക്രമങ്ങള്‍ നീളാനുള്ള സാധ്യതയുണ്ടെന്നും തന്റെ സാന്നിദ്ധ്യം ആവിശ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാമെന്നും ആവിശ്യമാകുമ്പോഴൊക്കെ കോടതിയില്‍ താന്‍ ഹാജരാകമെന്നും രോഗീയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നുമുള്ള മഅ്ദനിയുടെ അപേക്ഷ കര്‍ണ്ണാടക സര്‍ക്കാരിന്റെ അസത്യങ്ങള്‍ നിറഞ്ഞ സത്യവാങ്ങ്മൂലം സ്വീകരിച്ച് തള്ളികളഞ്ഞ സുപ്രിം കോടതി വിധി ദൗര്‍ഭാഗ്യകരവും അനീതിയുമാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT