Sub Lead

വര്‍ഗീയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ 32 കംപ്യൂട്ടര്‍ വിദഗ്ദരെ നിയമിക്കാന്‍ കൊല്‍ക്കത്ത പോലിസ്

വര്‍ഗീയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ 32 കംപ്യൂട്ടര്‍ വിദഗ്ദരെ നിയമിക്കാന്‍ കൊല്‍ക്കത്ത പോലിസ്
X

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ പോസ്റ്റുകളെയും വ്യാജ വാര്‍ത്തകളെയും നേരിടാന്‍ 32 കംപ്യൂട്ടര്‍ വിദ്ഗദരെ കൂടി റിക്രൂട്ട് ചെയ്യാന്‍ കൊല്‍ക്കത്ത പോലിസ് തീരുമാനിച്ചു. മുര്‍ഷിദാബാദ് അക്രമം, പെഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കോലാഹലങ്ങളെ തുടര്‍ന്നാണ് നീക്കം. വ്യാജ വാര്‍ത്തകളും വര്‍ഗീയ പോസ്റ്റുകളും പങ്കുവയ്ക്കുന്ന 1500ല്‍ അധികം അക്കൗണ്ടുകള്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയും ഇലക്ട്രോണിക്‌സ് തെളിവുകള്‍ ശേഖരിക്കുകയും ചെയ്യലായിരിക്കും ഈ കംപ്യൂട്ടര്‍ വിദഗ്ദരുടെ ജോലി. രണ്ട് ക്ലൗഡ് ഫോറന്‍സിക് വിദഗ്ദരെയും ഒരു ക്രിപ്‌റ്റോ അനലിസ്റ്റിനെയും രണ്ട് ഡിസ്‌ക് ഫോറന്‍സിക് വിദഗ്ദരെയും രണ്ട് മൊബൈല്‍ ഫോറന്‍സിക് വിദഗ്ദരെയും ഒരു നെറ്റ് വര്‍ക്ക് ഫോറന്‍സിക് വിദഗ്ദനെയും ഒരു മാല്‍വേര്‍ ഫോറന്‍സിക് വിദഗ്ദനെയും കൂടി നിയമിക്കാന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it