Sub Lead

മദ്‌റസ അധ്യാപകരുടെ പേരില്‍ വ്യാജവാര്‍ത്ത: ജനം ടിവിക്കെതിരെ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഡിജിപിക്ക് പരാതി നല്‍കി

മദ്‌റസ അധ്യാപകരുടെ പേരില്‍ വ്യാജവാര്‍ത്ത:  ജനം ടിവിക്കെതിരെ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഡിജിപിക്ക് പരാതി നല്‍കി
X

കോഴിക്കോട്: മദ്‌റസ അധ്യാപകരുടെ പേരില്‍ വ്യാജവാര്‍ത്ത നല്‍കി ചര്‍ച്ച സംഘടിപ്പിച്ച ജനം ടിവിക്കും അവതാരകക്കുമെതിരെ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഡിജിപിക്ക് പരാതി നല്‍കി. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ എം നിസാറുദ്ദീന്‍ ബാഖവി അഴീക്കോടാണ് പരാതി നല്‍കിയത്.

കഴിഞ്ഞ മെയ് 22ന് ജനം ടിവി ചാനല്‍ ചര്‍ച്ചയില്‍ മായ എന്ന അവതാരക കേരളത്തിലെ മദ്‌റസ അധ്യാപകര്‍ക്ക് പ്രതിമാസം 35,000 രൂപ ശമ്പളയിനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നതായി വ്യാജ പരാമര്‍ശം നടത്തിയിരുന്നു. ഈ വിഷയത്തെ ആസ്പദമാക്കി പൊതുജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും മതസ്പര്‍ദ്ദയും പരസ്പര വൈരാഗ്യവും ഉളവാക്കുന്നതുമായ രീതിയില്‍ ചര്‍ച്ചയും അവതരിപ്പിക്കുകയുണ്ടായി. പ്രസ്തുത ചാനല്‍ ചര്‍ച്ച യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നതും മതവിശ്വാസികളെ പരസ്പരം ശത്രുതയില്‍ ആക്കുന്നതിനുമായി വേണ്ടി ദുരുദ്ദേശപരമായും ആസൂത്രിതമായുമാണ് ചര്‍ച്ച സംഘടിപ്പിച്ചിട്ടുള്ളത്. ഈ ചര്‍ച്ച സംപ്രേഷണം ചെയ്ത ജനം ടിവിക്കെതിരെയും അവതാരകക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തി ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it