- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാനയില്‍ വീണ്ടും വ്യാജ ഏറ്റുമുട്ടല്‍; വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് 26 കാരന്‍, പോലിസിനെതിരേ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍
മേവാത്തിലെ ബിസ്‌റു വില്ലേജില്‍പെട്ട അര്‍ഷദ് (26) ആണ് പോലിസിന്റെ ക്രൂരതയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അര്‍ഷദിനൊപ്പമുണ്ടായിരുന്ന ഇക്്‌റാം (41), മുഷ്താഖ് (30), മുഷ്താഖ് (40) എന്നിവര്‍ പോലിസ് വെടിവയ്പ്പില്‍ പരിക്കേറ്റ് ചികില്‍സയിലാണ്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപാതകം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതായി മുസ്്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു.

നൂഹ്: ഹരിയാനയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടരുന്നു. ഹരിയാനയിലെ മേവാത്ത് ജില്ലയിലാണ് മുസ്്‌ലിം യുവാവിനെ ഹരിയാന പോലിസ് കഴിഞ്ഞദിവസം വെടിവച്ച് കൊലപ്പെടുത്തിയത്. മേവാത്തിലെ ബിസ്‌റു വില്ലേജില്‍പെട്ട അര്‍ഷദ് (26) ആണ് പോലിസിന്റെ ക്രൂരതയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അര്‍ഷദിനൊപ്പമുണ്ടായിരുന്ന ഇക്്‌റാം (41), മുഷ്താഖ് (30), മുഷ്താഖ് (40) എന്നിവര്‍ പോലിസ് വെടിവയ്പ്പില്‍ പരിക്കേറ്റ് ചികില്‍സയിലാണ്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപാതകം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതായി മുസ്്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, അറസ്റ്റുചെയ്യാനെത്തിയപ്പോള്‍ അര്‍ഷദും കൂട്ടാളികളും തങ്ങള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഹരിയാന പോലിസിന്റെ ഔദ്യോഗിക വിശദീകരണം. ഇതിന്റെ പ്രത്യാക്രമണത്തിലാണ് അര്‍ഷദ് കൊല്ലപ്പെട്ടതെന്നും പോലിസ് വിശദീകരിക്കുന്നു.
എന്നാല്‍, പോലിസിന്റെ ഏകപക്ഷീയമായ വെടിവയ്പ്പിലാണ് അര്‍ഷദ് കൊല്ലപ്പെട്ടതെന്നും യുവാക്കള്‍ പോലിസിനുനേരെ വെടിയുതിര്‍ത്തിട്ടില്ലെന്നും ദൃക്‌സാക്ഷിയായ ഷറഫ് വെളിപ്പെടുത്തി. ഫെബ്രുവരി 16ന് രാവിലെ ഒമ്പതുമണിക്കായിരുന്നു സംഭവം. അര്‍ഷദും കൂട്ടുകാരായ ഇക്‌റാം, മുഷ്താഖ്, മുഷ്താഖ്, ആസാദ്, ടില്ലു എന്നിവര്‍ കുളികഴിഞ്ഞ് പ്രദേശത്ത് നില്‍ക്കുകയായിരുന്നു. ഈ സമയം പോലിസ് സംഘം കാര്‍ നിര്‍ത്തി പെട്ടെന്ന് യുവാക്കളുടെ അടുത്തേക്ക് ഓടിയെത്തി. നാലുപോലിസുകാരാണുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ അര്‍ഷദിനെ തറയില്‍ കുത്തിപ്പിടിക്കുകയും മറ്റൊരു പോലിസുകാരന്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ഷറഫ് പറഞ്ഞു. അര്‍ഷദിനെ തറയില്‍ മുഖംകുത്തിയിരുത്തിയശേഷമാണ് പോലിസ് വെടിവച്ചതെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ അസ്്മിന പറഞ്ഞു. വെടിവയ്പ്പിനുശേഷം അഞ്ചുമിനിറ്റുനേരത്തെ പിടച്ചിലിനുശേഷം അര്‍ഷദ് മരണത്തിന് കീഴടങ്ങി. യുവാവിനെ കൊല്ലരുതെന്ന് താന്‍ പോലിസിനോട് പലതവണ കേണപേക്ഷിച്ചു.
എന്നാല്‍, ഇതിന് കൂട്ടാക്കാതിരുന്ന പോലിസ്, ഇയാള്‍ നിന്റെ അമ്മാവനാണോയെന്ന മറുചോദ്യമാണ് തന്നോട് ഉന്നയിച്ചതെന്ന് അസ്്മിന കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ മേവാത്ത്, നൂഹ് മേഖലകളില്‍ പോലിസിന്റെ വ്യജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഗോരക്ഷയുടെ പേരിലുള്ള കൊലപാതകളും വര്‍ധിക്കുന്നതായി നേരത്തെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്നുകൊല്ലത്തിനിടെ ഹരിയാനയില്‍ നടന്നത് പുറംലോകമറിയാത്ത 20 ഓളം കൊലപാതകങ്ങളാണ്. ഭയംകൊണ്ട് പലരും പരാതിപ്പെടാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















