Sub Lead

കൊള്ളക്കാരനെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടല്‍: 13 പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

കൊള്ളക്കാരനെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടല്‍: 13 പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം
X

സംഭല്‍: കൊള്ളക്കാരനെന്ന് ആരോപിച്ച് യുവാവിനെതിരേ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ 13 പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ബഹ്‌ജോയി പോലിസ് സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പോലിസുകാര്‍ക്കെതിരെ കേസെടുക്കാനാണ് ചന്ദോസി സിജെഎം വിഭാന്‍ഷു സുധീര്‍ നിര്‍ദേശിച്ചത്. ഓം വീര്‍ എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. എസ്എച്ച്ഒ പങ്കജ് ലാവണ്യ, ക്രൈം ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ചൗഹാന്‍, എസ്‌ഐമാരായ പ്രബോധ് കുമാര്‍, നരേഷ് കുമാര്‍, നീരജ് കുമാര്‍, ജമീല്‍ അഹമദ്, കോണ്‍സ്റ്റബിള്‍മാരായ വരുണ്‍, ആയുഷ്, രജ്പാല്‍, മാല്‍തി ചൗഹാന്‍, ദീപക് കുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ രൂപ് ചന്ദ്ര, ധ്രുവേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്.

2022 ഏപ്രില്‍ 25ന് ബഹ്‌ജോയിയില്‍ ഒരാളുടെ ബാഗില്‍ നിന്നും ഒരുലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടെന്നും പ്രതികളെ അന്വേഷിച്ചു പോയപ്പോള്‍ ജൂലൈ ഏഴിന് ഏറ്റുമുട്ടലുണ്ടായെന്നുമാണ് പോലിസ് വാദിച്ചിരുന്നത്. എന്നാല്‍, മോഷണം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് താന്‍ ബദായൂന്‍ ജയിലില്‍ ആയിരുന്നുവെന്ന് ഓം വീര്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 11 മുതല്‍ മേയ് 12 വരെ താന്‍ ജയിലില്‍ ആയിരുന്നുവെന്നും അക്കാലത്താണ് മോഷണം നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വാദം അംഗീകരിച്ചാണ് പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഈ വിധിക്കെതിരേ അപ്പീല്‍ പോവുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it