എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ വ്യാജരേഖ ചമച്ച കേസ്; സ്വപ്‌ന സുരേഷിനെ പ്രതി ചേര്‍ത്തു
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാറാണ് സ്വപ്‌നയെ രണ്ടാം പ്രതിയായി ചേര്‍ത്തത്. വ്യാജരേഖ, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി ചേര്‍ത്തത്.

തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ വ്യാജരേഖ ചമച്ച കേസില്‍ സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. തിങ്കളാഴ്ച കോടതിയില്‍ ഇത് സംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാറാണ് സ്വപ്‌നയെ രണ്ടാം പ്രതിയായി ചേര്‍ത്തത്. വ്യാജരേഖ, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി ചേര്‍ത്തത്. എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാം പ്രതി. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെതിരേ വ്യാജമായി ലൈംഗിക പരാതിയുണ്ടാക്കി കള്ളക്കേസില്‍ കുടുക്കിയെന്നാണ് കേസ്.
അതിനിടെ, തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രതികളുടെ ഇടപെടലിന്റെ നിര്‍ണായക രേഖകള്‍ പുറത്ത് വന്നു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം അയക്കാന്‍ ദുബയിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് ഇന്ത്യ വിട്ട അറ്റാഷെ ആണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വന്നത്. ദുബയ് എമിററ്റ്‌സ് സ്‌കൈ കാര്‍ഗോയിലേക്ക് അറ്റാഷെ അയച്ച കത്ത് കസ്റ്റംസ് കണ്ടെടുത്തു.
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMT