Sub Lead

പോപുലര്‍ ഫ്രണ്ടുകാര്‍ തട്ടിക്കൊണ്ടുപോയെന്ന് പ്രചാരണം; മുങ്ങിയ മുന്‍ സൈനികന്‍ പിടിയിലായപ്പോള്‍ മാനസികം

പോപുലര്‍ ഫ്രണ്ടുകാര്‍ തട്ടിക്കൊണ്ടുപോയെന്ന് പ്രചാരണം; മുങ്ങിയ മുന്‍ സൈനികന്‍ പിടിയിലായപ്പോള്‍ മാനസികം
X

ന്യൂഡല്‍ഹി: സ്വയം അപ്രത്യക്ഷനായി മുസ്‌ലിംകള്‍ തട്ടിക്കൊണ്ടു പോയതെന്ന് വരുത്തിതീര്‍ത്ത് വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും മറ്റും അയച്ച മുന്‍ സൈനികന്‍ പിടിയില്‍. മുന്‍ സൈനികനായ രാജേന്ദ്ര പ്രസാദ് എന്നയാളാണ് പിടിയിലായത്.


രാജേന്ദ്ര പ്രസാദിനെ ഒരു ദിവസം കാണാതാവുന്നു. അടുത്ത ദിവസം മുതല്‍ വീട്ടുകാര്‍ക്ക് പലതരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നു. പ്രവാചകനെ അധിക്ഷേപിച്ചു എന്നു പറഞ്ഞു മുസ്‌ലിംകളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും തന്റെ തലയറുക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഒക്കെയായിരുന്നു സന്ദേശം. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പതാകയുടെ ചിത്രവുമുണ്ടായിരുന്നു സന്ദേശത്തില്‍. മതം മാറാന്‍ സംഘം തന്നെ നിര്‍ബന്ധിക്കുന്നതായും ഇല്ലെങ്കില്‍ തന്നെ കൊന്നു കളയുമെന്നും ഇയാളുടെ സന്ദേശത്തിലുണ്ടായിരുന്നു. ഭാര്യക്കാണ് പ്രസാദ് സന്ദേശമയച്ചിരുന്നത്.


സന്ദേശത്തിലെ വര്‍ഗീയത മുതലെയുത്ത് ചിലര്‍ ഇത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലായിരുന്നു പ്രചാരണം. മുസ്‌ലിംകള്‍ തട്ടിക്കൊണ്ടുപോയെന്ന സംശയം ഉന്നയിച്ച മകള്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. 365ാം സെക്ഷന്‍ ചുമത്തി പോലിസ കേസ് രജിസ്റ്റര്‍ ചെയ്തു.


അന്വേഷണം ആരംഭിച്ച പോലിസ് വ്യാഴാഴ്ച പ്രസാദിനെ സറായി രോഹില്ല റെയില്‍വേ സ്‌റ്റെഷനില്‍ കണ്ടെത്തുന്നു. പഞ്ചാബിലെ ബീസില്‍ നിന്ന് മടങ്ങുകയായിരുന്നു ഇയാള്‍. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വയം ഇറങ്ങി പോയതാണെന്നും പറയുന്നു. കടത്തില്‍ മുങ്ങി നില്‍ക്കുകയാണ് ഇയാള്‍. ഇതാണ് വീട് വിട്ടു പോവാന്‍ കാരണം. ഇയാളുടെ മക്കളില്‍ ഒരാളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എടുത്തിരുന്ന മൂന്നു ലക്ഷം രൂപ ഇയാള്‍ തിരിച്ചടച്ചിരുന്നില്ലത്രേ.


തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ ട്രെയിനിൽ ജലന്ധര്‍ പൂരിലേക്ക് പോയി. വഴിയില്‍ ഇയാളുടെ മൊബൈല്‍ സിം ഉപേക്ഷിച്ചു. ബീസിലെത്തി അവിടെ രാധാസ്വാമി സത്സങ് ബീസില്‍ താമസിച്ചു. അവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ചു പോന്നു. അപ്പോഴാണ് പോലിസ് പിടിയിലായത്. ഏതായാലും ഇയാള്‍ക്ക് മാനസിക പ്രശ്‌നമാണെന്നാണ് പോലിസിന്റെ കണ്ടെത്തല്‍.


'നിരോധിത സംഘടനായ പിഎഫ്‌ഐയെ കുറിച്ച് ഇയാള്‍ കേട്ടിരുന്നു. കടത്തില്‍ നിന്നും രക്ഷപ്പെടാനാണ് മുസ്‌ലിം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയെന്ന കഥ മെനഞ്ഞത്' നിസ്സാരമട്ടില്‍ പോലിസ് പറയുന്നു. അതേസമയം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ചിലരെ അറസ്റ്റ് ചെയ്യാന്‍ ഈ 'കഥ' കാരണമാകുമായിരുന്നുവെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it