'പ്രതിപക്ഷം യുദ്ധം ചെയ്യുന്നത് ആര്‍എസ്എസിന്റെ പ്രതിച്ഛായയോട്'; റിപ്പബ്ലിക് ഓഫ് ഹിന്ദുത്വയിലെ വരികള്‍ പങ്കുവച്ച് സക്കരിയ്യ
ബദ്രി നാരായണന്റെ 'റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ' എന്ന പുസ്തകത്തില്‍ നിന്ന വരികള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ഈ ശ്രദ്ധേയമായ നിരീക്ഷണം.

കോഴിക്കോട്: രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ യഥാര്‍ത്ഥ ആര്‍എസ്എസ്സിനോടല്ല മറിച്ച് അതിന്റെ പ്രതിച്ഛായയോടാണ് യുദ്ധം ചെയ്യുന്നതെന്ന് എഴുത്തുകാരന്‍ പോള്‍ സക്കരിയ്യ. ബദ്രി നാരായണന്റെ 'റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ' എന്ന പുസ്തകത്തില്‍ നിന്ന വരികള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ഈ ശ്രദ്ധേയമായ നിരീക്ഷണം.
ഒരു വശത്ത് സംഘ് (സംഘപരിവാര്‍) വിവിധ സ്രോതസ്സുകളില്‍ നിന്ന് ശക്തി ഉള്‍ക്കൊള്ളുകയും ഗ്രാമീണരുടെയും നാഗരികരുടെയും ദരിദ്രരുടെയും ഇടയില്‍ പ്രിയം നേടിയ ഒരു ഭാഷയും പ്രബോധനവും വികസിപ്പിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ ലാക്കാക്കിയാണ് നീക്കങ്ങള്‍ നടത്തുന്നത്. ഇതിലൂടെ അവര്‍ യുദ്ധം ചെയ്യുന്നത് ആര്‍എസ്എസ്സിന്റെ പ്രതിച്ഛായയോടാണെന്നും വാസ്തവത്തോട് അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആര്‍എസ്എസ് അനുദിനം രൂപം മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷകക്ഷികള്‍ ആക്രമിക്കുന്ന പ്രതിച്ഛായ വളരെ പഴയത് ആണ്. കാലഹരണപ്പെട്ടതാണ്. ഈ പാര്‍ട്ടികള്‍, സത്യത്തില്‍, ആര്‍എസിഎസ്സിന്റെ നിഴലിനെയാണ് ആക്രമിക്കുന്നത്. യഥാര്‍ഥ ആര്‍എസ്എസ്സിനെ മനസ്സിലാക്കാനും അതനുസരിച്ച് സ്വന്തം സന്നാഹങ്ങള്‍ ഒരുക്കാനും അവര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.
ആര്‍ എസ് എസ്സിനെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും പറ്റി ഈയിടെ വായിച്ച ശ്രദ്ധേയമായ നിരീക്ഷണം പങ്ക് വച്ച് കൊള്ളട്ടെ. ഒരു പക്ഷെ നിങ്ങളില്‍ പലരും വായിച്ചു കഴിഞ്ഞ
ബദ്രി നാരായണന്റെ 'റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ' എന്ന പുസ്തകത്തില്‍ നിന്നാണ് ഇത്. ഇംഗ്ലീഷില്‍ നിന്ന് ഞാന്‍ സ്വതന്ത്രമൊഴി മാറ്റം നടത്തിയത്.
'ഒരു വശത്ത് സംഘ് (സംഘപരിവാര്‍) വിവിധ സ്രോതസ്സുകളില്‍ നിന്ന് ശക്തി ഉള്‍ക്കൊള്ളുകയും ഗ്രാമീണരുടെയും നാഗരികരുടെയും ദരിദ്രരുടെയും ഇടയില്‍ പ്രിയം നേടിയ ഒരു ഭാഷയും പ്രബോധനവും വികസിപ്പിക്കുകയും ചെയ്യുമ്പോള്‍, മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ ലാക്കാക്കി നീക്കങ്ങള്‍ നടത്തുന്നു.
പക്ഷേ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പ്രശ്‌നം എന്തെന്നാല്‍ അവര്‍ യുദ്ധം ചെയ്യുന്നത് ആര്‍ എസ്സ് എ സ്സിന്റെ പ്രതിച്ഛായയോടാണ് വാസ്തവത്തോട് അല്ല. ആര്‍എസ്എസ് അനുദിനം രൂപം മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷകക്ഷികള്‍ ആക്രമിക്കുന്ന പ്രതിച്ഛായ വളരെ പഴയത് ആണ്. കാലഹരണപ്പെട്ടതാണ്. ഈ പാര്‍ട്ടികള്‍, സത്യത്തില്‍, ആര്‍എസിഎസ്സിന്റെ നിഴലിനെ യാണ് ആക്രമിക്കുന്നത്. യഥാര്‍ഥ ആര്‍ എസ്സ് എസ്സിനെ മനസ്സിലാക്കാനും അതനുസരിച്ച് സ്വന്തം സന്നാഹങ്ങള്‍ ഒരുക്കാനും അവര്‍ക്ക് കഴിയുന്നില്ല.'
RELATED STORIES
എസ്ഡിപിഐ കബഡി ടൂര്‍ണ്ണമന്റ്; ഇന്ദിര യൂത്ത് ക്ലബ് ചാംപ്യന്മാര്
4 Jun 2023 3:14 PM GMTഐഎന്‍എല്‍ നേതാവ് പി എ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു
2 Jun 2023 11:05 AM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMTഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു:...
27 May 2023 5:18 AM GMTകാസര്‍കോട്ട് പുഴയില്‍ കുളിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
11 April 2023 3:52 PM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMT