പൗരത്വ സമരം: കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ്, പിന്‍വലിച്ചു എന്ന് പറയുന്നത് പിന്നെ എന്താണെന്ന് സമസ്ത നേതാവ്
എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയും സമസ്ത നേതാവുമായ നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവര്‍ക്കാണ് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമണ്‍സ് നല്‍കിയിരിക്കുന്നത്.

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി വിവിധ കേസുകളില്‍ നിയമനടപടി തുടര്‍ന്ന് പോലിസ്. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയും സമസ്ത നേതാവുമായ നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവര്‍ക്കാണ് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമണ്‍സ് നല്‍കിയിരിക്കുന്നത്.
തനിക്ക് ഒരു പങ്കുമില്ലാത്ത കേസിലാണ് ഇപ്പോള്‍ സമന്‍സ് ലഭിച്ചതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സമന്‍സിന്റെ ചിത്രം പങ്കുവച്ച് നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തില്‍ നടന്ന സമരങ്ങളുടെ കേസുകളെല്ലാം പിന്‍വലിച്ചു എന്ന് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നു.എന്നാല്‍ സമരയുമായി ബന്ധമുള്ളവര്‍ക്കും ബന്ധമില്ലാത്തവര്‍ക്കു പോലും ഇപ്പോള്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും പിന്നെ ഏത് കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചുവെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പൗരത്വ സമരം:കേസുകള്‍ ഇനിയും പിന്‍വലിക്കാതെ !
പൗരത്വ നിയമ ഭേതഗതിക്കെതിരെ കേരളത്തില്‍ നടന്ന സമരങ്ങളുടെ കേസുകളെല്ലാം പിന്‍വലിച്ചു എന്ന് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നു.എന്നാല്‍ സമരയുമായി ബന്ധമുള്ളവര്‍ക്കും ബന്ധമില്ലാത്തവര്‍ക്കു പോലും ഇപ്പോള്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എനിക്ക് ഒരു പങ്കുമില്ലാത്ത ഒരു സമരത്തിന്റെ പേരിലാണ് നടക്കാവ് പോലീസ് എടുത്ത കേസില്‍ നാളെ (സെപ്തം: 12 ന്) കോഴിക്കോട് നാലാം കോടതിയില്‍ ഹാജറാകണമെന്ന് ആവശ്യപ്പെട്ട് കോടതി എനിക്ക് സമന്‍സ് അയച്ചത്. ഇതേ കേസ് മറ്റു നാല്പതോളം ആളുകള്‍ക്കും ഉണ്ടത്രെ.
പിന്‍വലിച്ചു എന്ന് പറയുന്നത് പിന്നെ എന്താണ്?
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT