Sub Lead

ആർഎസ്എസ്സിനേയും പോലിസിനേയും വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

ആർഎസ്എസ് കലാപത്തിന് ശ്രമിക്കുന്നെന്ന മാധ്യമ റിപോർട്ട് മുൻനിർത്തി പോലിസിനേയും ആർഎസ്എസിനേയും വിമർശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ആർഎസ്എസ്സിനേയും പോലിസിനേയും വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ
X

കോഴിക്കോട്: ആർഎസ്എസ്സിനേയും പോലിസിനേയും വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് എസ്ഡിപിഐ പ്രവർത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാൻ ഹമീദിനെയാണ് കട്ടപ്പന പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ആർഎസ്എസ് കലാപത്തിന് ശ്രമിക്കുന്നെന്ന മാധ്യമ റിപോർട്ട് മുൻനിർത്തി പോലിസിനേയും ആർഎസ്എസിനേയും വിമർശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഉസ്മാനെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.

ഈ കലാപ ഒരുക്കങ്ങളെല്ലാം കണ്ടിരിക്കുമ്പോ നമ്മുടെ നാട്ടിലെ പോലിസിൻ്റെയും, പൊതുബോധത്തിൻ്റെയും അണ്ണാക്കിൽ പലതവണ നമ്മൾ കണ്ടതുപോലെ പഴംതിരുകി വെച്ചിരിക്കുകയാണ്. ഒരുപക്ഷേ ആർഎസ്എസ് കലാപം തന്നെ നടത്തിയാലും ഇതുതന്നെയായിരിക്കും അവരുടെ നിലപാടെന്നായിരുന്നു ഉസ്മാന്റെ പ്രതികരണം. ഉസ്മാന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

Next Story

RELATED STORIES

Share it